ന്യൂഡൽഹി: ന്യൂസിലാൻഡിനെതിരായ ട്വന്റി- ട്വന്റി മത്സരങ്ങൾക്കും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. റുക്കി സിറാജും, ശ്രേയസ്സ് അയ്യരും ട്വന്റി-ട്വന്റി ടീമിൽ ഇടംനേടിയപ്പോൾ മുരളി വിജയ് ടെസ്റ്റ് ടീമിൽ മടങ്ങിയെത്തി. രണ്ട് മാസം മുമ്പ് കൈത്തണ്ടക്ക് പരിക്കേറ്റതിനെ തുടർന്നാണ് വിജയ് ടീമിൽ നിന്ന് പുറത്ത് പോയത്. നവംബർ ഒന്നു മുതൽ 3 ട്വന്റി-ട്വന്റി മത്സരങ്ങളാണ് ന്യൂസിലാന്റിനെതിരെ നടക്കുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും ന്യൂസീലൻഡിനെതിരായ മൽസരത്തിലും ഇന്ത്യൻ എ ടീമിനായി കാഴ്ച വെച്ച മികച്ച പ്രകടനമാണ് ഹൈദരാബാദ് പേസറായ മുഹമ്മദ് സിറാജിനെ ടീമിലെടുക്കാൻ കാരണം.
ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരായിരിക്കും ടീമിലെ സ്പിന്നർമാർ. ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമർ, ഇഷാന്ത് ശർമ്മ എന്നിവർ പേസ് ആക്രമണം നയിക്കും. ഹാർദിക് പാണ്ഡ ആയിരിക്കും ഒാൾ റൗണ്ടർ. സാഹ വിക്കറ്റ് കീപ്പറുടെ റോളിലേക്കും എത്തും. അജിങ്ക്യ രഹാന വൈസ് ക്യാപ്റ്റനായിരിക്കും
ട്വൻറി 20 ടീം- വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ്മ (വൈസ്-ക്യാപ്റ്റൻ),കെ.എൽ രാഹുൽ, മനീഷ് പാണ്ഡെ,ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക്, എം.എസ് ധോണി (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ് വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ് പ്രീത് ബുമ്റെ, ആശിശ് നെഹ്റ, മുഹമ്മദ് സിറാജ്.
ടെസ്റ്റ് ടീം: വിരാട് കോഹ്ലി, കുൽദീപ് യാദവ്, ആർ.അശ്വൻ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ചേതേശ്വർ പൂജാര, അജങ്ക്യ രഹാന, കെ.എൽ രാഹുൽ, വൃദ്ധിമാൻ സാഹ, ഇഷാന്ത് ശർമ്മ, ശിഖർ ധവാൻ, ഉമേഷ് യാദവ്, മുരളി വിജയ്, ഹർദിക് പാണ്ഡേ എന്നിവർ പങ്കെടുക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.