Posted On
date_range Updated On
date_range വനിത ട്വൻറി20: ഇംഗ്ലണ്ടിനെ തോൽപിച്ച് ആസ്ട്രേലിയ ജേതാക്കൾ
മുംബൈ: ത്രിരാഷ്ട്ര വനിത ട്വൻറി20 ഫൈനലിൽ ഇംഗ്ലണ്ടിനെ 57 റൺസിന് തോൽപിച്ച് ആസ്ട്രേലിയ ജേതാക്കൾ. ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ ക്യാപ്റ്റൻ മെഗ് ലെനിങ് (88*), എലീസ് വില്ലെനി(51) എന്നിവരുടെ മികവിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 209 റൺസിെൻറ റെക്കോഡ് കൂട്ടുകെെട്ടാരുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 152 റൺസിന് പുറത്താവുകയായിരുന്നു.
നദാലി സ്കൈവറാണ് (50) ഇംഗ്ലണ്ട് നിരയിൽ ടോപ് സ്കോറർ. 2010ൽ നെതർലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്ക നേടിയ 204 റൺസ് എന്ന വനിത ട്വൻറി20 റെക്കോഡാണ് ആസ്േട്രലിയ തകർത്തത്. ടൂർണമെൻറിൽ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച ആസ്ട്രേലിയയുടെ മെഗൻ സ്കട്ടാണ് മാൻ ഒാഫ് ദ സീരീസ്. ഇന്ത്യ നേരത്തെതന്നെ ഫൈനൽ കാണാതെ പുറത്തായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.