ബി.സി.സി.​െഎ യോഗം:​ ശ്രീനിവാസനും നിരജ്ഞൻ ഷാക്കും സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: അനുമതിയില്ലാതെ ബി.സി.സി.​െഎ യോഗത്തിൽ പ​െങ്കടുത്തതിന്​ മുൻ പ്രസിഡൻറ്​ എൻ. ശ്രീനിവാസനും സൗരാഷ്​ട്ര ക്രിക്കറ്റ്​ അസോസിയേഷനിലെ നിരജ്ഞൻ ഷാക്കും സുപ്രീംകോടതി നോട്ടീസ്​. ഇരുവരെയും ബി.സി.സി.​െഎയുടെ യോഗങ്ങളിൽ പ​െങ്കടുക്കുന്നതിൽ നിന്ന്​ സുപ്രീംകോടതി അയോഗ്യരാക്കിയിരുന്നു. 

ജൂൺ 26ന്​ നടന്ന സംഘടനയുടെ സെപഷ്യൽ ജനറൽ മീറ്റിങ്ങിൽ ശ്രീനിവാസനും ഷായും പ​െങ്കടുത്തിരുന്നു. തമിഴ്​നാട്​ ക്രിക്കറ്റ്​ അസോസിയേഷ​​​െൻറ പ്രതിനിധിയായി ശ്രീനിവാസൻ പ​െങ്കടുത്തപ്പോൾ ഷാ പ്രത്യേക ക്ഷണിതാവായിരുന്നു. ​നേരത്തെ സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.​െഎയുടെ പ്രത്യേക ഭരണസമിതി ഇതുസംബന്ധിച്ച്​ റിപ്പോർട്ട്​ സമർപ്പിച്ചിരുന്ന. ഇതിന്​ പിന്നാലെയാണ്​ ഇരുവർക്കും സുപ്രീംകോടതി നോട്ടീസയച്ചിരിക്കുന്നത്​.

Tags:    
News Summary - Supreme Court issued notice to N. Srinivasan & Niranjan Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT