Posted On
date_range Updated On
date_range അനുരാഗ് ഠാകുറിനെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു
ന്യൂഡൽഹി: വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതുമായി ബന്ധപ്പെട്ട് മുൻ ബി.സി.സി.െഎ പ്രസിഡൻറും ബി.ജെ.പി എം.പിയുമായ അനുരാഗ് ഠാകുറിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു. നിരുപാധികം മാപ്പപേക്ഷിച്ചതിനെ തുടർന്നാണ് നടപടികൾ അവസാനിപ്പിച്ചത്. ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാൻ െഎ.സി.സിയിൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച സത്യവാങ്മൂലമാണ് ഠാകുറിന് വിനയായത്.
സത്യവാങ്മൂലത്തിലെ വിവരങ്ങൾ തെറ്റാെണന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയലക്ഷ്യ കേസെടുത്തത്. നേരത്തെ ഠാകുർ മാപ്പ് പറഞ്ഞെങ്കിലും കോടതി സ്വീകരിച്ചിരുന്നില്ല. നിരുപാധികം മാപ്പു പറയണമെന്നായിരുന്നു കോടതിയുടെ ആവശ്യം. ഇതേതുടർന്ന്, സത്യവാങ്മൂലത്തിൽ വ്യാജ വിവരങ്ങൾ കടന്നുകൂടിയത് മനപ്പൂർവമല്ലെന്നും കോടതിയെ വിലകുറച്ചു കാണാൻ ശ്രമിച്ചിട്ടില്ലെന്നും അറിയിച്ച് ഠാകുർ വീണ്ടും മാപ്പപേക്ഷ നൽകുകയായിരുന്നു. സ്വീകരിച്ചാണ് കോടതി നടപടികൾ അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.