മ​ദ്യ​ല​ഹ​രി​യി​ൽ അ​സ​ഭ്യം;  സ്​​റ്റീ​വ്​ ഒ​കീ​ഫി​ന് 12 ല​ക്ഷം രൂ​പ​ പി​ഴ


കാൻബറ: മദ്യലഹരിയിൽ അസഭ്യം പറഞ്ഞ ആസ്ട്രേലിയൻ ബൗളർ സ്റ്റീവ് ഒകീഫിന് വൻ തുക പിഴ. ഒരു ചടങ്ങിനിടെ ന്യൂ സൗത്ത് വെയ്ൽസ് വനിത ക്രിക്കറ്റ് താരം റാഖേൽ ഹെയ്നസിനെയും സുഹൃത്തുക്കളെയും അശ്ലീല വാക്കുപയോഗിച്ച് തെറിവിളിച്ചതിനാണ് ഒകീഫിനെതിരെ ഒാസീസ് ക്രിക്കറ്റ് ബോർഡ് പിഴചുമത്തിയത്. 20,000 യു.എസ് ഡോളറാണ് (ഏകദേശം 12 ലക്ഷം രൂപ) പിഴ. ആഭ്യന്തര ക്രിക്കറ്റിലെ ഒരു മത്സരത്തിൽ വിലക്കുമുണ്ട്. ഇത് ആദ്യമായല്ല താരത്തിന് മദ്യപിച്ച് അലമ്പുണ്ടാക്കിയതിന് പിഴ കുടുങ്ങുന്നത്. 2016 ആഗസ്റ്റിൽ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യംപറഞ്ഞതിന് പിഴയും സിഡ്നി ഹോട്ടലിലേക്ക് പ്രവേശിക്കുന്നതിന് വിലക്കും നേരിട്ടിരുന്നു.

Tags:    
News Summary - Steve O'Keefe was fined for sexually offensive comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.