Posted On
date_range Updated On
date_range മഹാരാജിന് എട്ടു വിക്കറ്റ്; ലങ്കക്ക് തകർച്ച
കൊളംബോ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്ക ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ നന്നായി തുടങ്ങിയെങ്കിലും മധ്യനിര പിടിവിട്ടതോടെ തകർന്നു.
ധനുഷ്ക ഗുണതിലകെ (57), ദിമുത് കരുണരത്നെ (53), ധനഞ്ജയ ഡി സിൽവ (60) എന്നിവരുടെ അർധസെഞ്ച്വറിയോടെയാണ് തുടങ്ങിയത്. എന്നാൽ, പിന്നീടാർക്കും പിടിച്ചുനിൽക്കാനായില്ല. എട്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ കേശവ് മഹാരാജാണ് ലങ്കയെ വീഴ്ത്തിയത്. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ലങ്കക്കായിരുന്നു ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.