Posted On
date_range Updated On
date_range മലയാളിതാരം സിജോമോന്‍ ആറു വിക്കറ്റ്: ഇന്ത്യ-ഇംഗ്ലണ്ട് സമനില
നാഗ്പുർ: ഇംഗ്ലണ്ടിനെതിരായ അണ്ടര്‍ 19 ക്രിക്കറ്റ് ചതുർദിന പോരാട്ടത്തിൽ ഇന്ത്യയുടെ മലയാളിതാരം സിജോമോൻ ജോസഫിന് രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ്. സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ 20 ഒാവറിൽ 62 റൺസ് വഴങ്ങ-ിയാണ് ഇൗ കോട്ടയം സ്വദേശി താരമായത്. ഒന്നാം ഇന്നിങ്സിൽ സിജോ 62 റൺസുമായി പുറത്താകാതെ ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. അവസാന ദിനം ഒന്നിന് 23 റണ്‍സ് എന്ന നിലയിൽ രണ്ടാമിന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ സിജോയുടെ മികവിൽ 167 റണ്‍സിന് ഇന്ത്യ പുറത്താക്കി. ഒന്നാമിന്നിങ്സിൽ സെഞ്ച്വറി നേടിയ മലയാളിതാരം ഡാരിൽ എസ്. ഫെരാറിയോ രണ്ട് വിക്കറ്റ് വീഴ്ത്തി സിജോക്ക് കൂട്ടായി. എട്ട് ഒാവറിൽ 17 റൺസ് വഴങ്ങിയാണ് ഇൗ നിലമ്പൂർ സ്വദേശിയുെട പ്രകടനം.
238 റണ്‍സിെൻറ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് എട്ട് വിക്കറ്റിന് 189 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 92 റൺസുമായി പുറത്താകാതെ നിന്ന സുരേഷ് ലോകേശ്വറാണ് ആതിഥേയരുെട ടോപ്സ്കോറർ. ഡാരിൽ 37ഉം സിജോമോൻ 12ഉം റൺെസടുത്തു. മെറ്റാരു മലയാളിതാരമായ ഒാപണർ രോഹൻ കുന്നുമ്മൽ നാല് റൺസിന് പുറത്തായി. ഒന്നാമിന്നിങ്സിൽ രോഹൻ 13 റൺസ് നേടിയിരുന്നു. സ്കോർ: ഇംഗ്ലണ്ട് അഞ്ചിന് 501 ഡിക്ലയേഡ്, 167, ഇന്ത്യ എട്ടിന് 431 ഡിക്ലയേഡ്, എട്ടിന് 189. ഹെൻറി ബ്രൂക്സ്, ജോര്‍ജ് ബാര്‍ട്ട്ലെറ്റ് ഡെല്‍റേ റോളിൻസ്, വില്‍ ജാക്സ്, ആരോണ്‍ ബിയേഡ്, ലിയാം പാറ്റേഴ്സണ്‍ വൈറ്റ് എന്നിവരുടെ വിക്കറ്റുകളാണ് സിജോമോൻ വീഴ്ത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷെൻറ കാഷ് കേരള അക്കാദമിയിലൂടെ വളര്‍ന്ന താരമാണ് സിജോമോൻ ജോസഫ്. ചൊവ്വാഴ്ചയാണ് അടുത്ത മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.