ഷാഹിദ്​ അഫ്രീദിക്ക്​ കോവിഡ്​

ലാഹോർ: മുൻ പാക്​ ഓൾ റൗണ്ടർ ഷാഹിദ്​ അഫ്രീദിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. അഫ്രീദി തന്നെയാണ്​ രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്​. 

വ്യാഴാഴ്​ച മുതൽ തനിക്ക്​ ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നുവെന്ന്​ അഫ്രീദി പറഞ്ഞു. കടുത്ത ചുമയായിരുന്നു ഉണ്ടായിരുന്നത്​. പിന്നീട്​ നടത്തിയ പരിശോധനയിൽ കോവിഡ്​ സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ്​ മുക്​തമാകുന്നതിനായി എല്ലാവരും പ്രാർഥിക്കണമെന്നും അഫ്രീദി ട്വിറ്ററിൽ കുറിച്ചു.

27 ടെസ്​റ്റുകളിലും 398 ഏകദിനങ്ങളിലും 99 ട്വൻറി 20 മൽസരങ്ങളിലും അഫ്രീദി പാകിസ്​താനായി പാഡണിഞ്ഞിട്ടുണ്ട്​. 

Tags:    
News Summary - Shahid Afridi Says He Has Tested Positive For Coronavirus-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.