നേരംപോക്കുകൾ കുറച്ചുനാൾ​ വീടിനുള്ളിൽ; കേരളാ പൊലീസിനൊപ്പം സഞ്​ജുവി​െൻറ ബോധവത്​കരണം VIDEO

ലോകത്തെ ഭീതിയിൽ നിർത്തിയ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ സർക്കാരിനൊപ്പം കേരളാ പൊലീസും കഠിന പ്രയത്നത് തിലാണ്​. കേരളാ പൊലീസ്​ ഇതുവരെ ജനങ്ങളുടെ ബോധവത്​കരണത്തിനായി ചെയ്​ത പ്രവർത്തനങ്ങൾക്കെല്ലാം വലിയ സ്വീകാര്യത യാണ്​ ലഭിച്ചത്​. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഇപ്പോൾ കേരളാ പൊലീസുമായി സഹകരിച്ച്​ ബോധവത്​കരണത് തിന്​ രംഗത്തെത്തിയിരിക്കുകയാണ്​.

കേരള പൊലീസിന്‍റെ ലോക്​ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പ്രോത്സാഹിപ്പി ക്കുന്ന വിഡിയോ സന്ദേശങ്ങളുടെ ഭാഗമായാണ് സഞ്ജു സാംസണും അഭ്യര്‍ഥനയുമായെത്തിയത്. ‘കളി കാര്യമാകാതിരിക്കാൻ നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകൂ, പ്രതീക്ഷയോടെ കാത്തിരിക്കാം....നാം അതിജീവിക്കും’ എന്ന അടിക്കുറിപ്പുമായാണ് കേരള പൊലീസ് സഞ്ജു സാംസണിന്‍റെ വീഡിയോ പങ്ക് വെച്ചത്.

നാട്ടിലെ ചെറുപ്പക്കാര്‍ കൂട്ടം ചേര്‍ന്ന് ക്രിക്കറ്റ് കളിക്കുന്നതിനിടെ ‘നോ’ പറഞ്ഞ് കൊണ്ടാണ് സഞ്ജു വീഡിയോയുടെ ഭാഗമാകുന്നത്. ‘നേരം പോക്കുകളും വിനോദങ്ങളും കുറച്ചു നാളേക്ക് വീട്ടിനുള്ളിലൊതുക്കാന്‍ അഭ്യര്‍ഥിക്കുന്ന താരം ഇത് കരുതലിന്‍റെ കാലമാണെന്നും ഓര്‍മിപ്പിക്കുന്നു. സര്‍ക്കാരിന്‍റേയും പൊലീസിന്‍റെയും നിര്‍ദേശങ്ങള്‍ അനുസരിക്കാനും സഞ്ജു മുന്നറിയിപ്പ് നല്‍കുന്നു. നമ്മള്‍ അതിജീവിക്കും എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Full View
Tags:    
News Summary - sanju samson kerala police video-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.