കോഴിക്കോടിന് ആവേശമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ VIDEO

കോഴിക്കോട്: കളിയെയും കലയെയും നെഞ്ചിലേറ്റുന്ന കോഴിക്കോട്ടുകാരെ ആവേശത്തിലാക്കി സചിന്‍ ടെണ്ടുല്‍കര്‍. നീണ്ട ഇടവേളക്ക് ശേഷം കോഴിക്കോട്ടത്തെിയ ക്രിക്കറ്റ് ഇതിഹാസത്തെ കാണാന്‍ ആയിരങ്ങളാണ് ആര്‍പ്പുവിളികളുമായത്തെിയത്.   ആസ്റ്റര്‍ മിംസിലെ സ്പോര്‍ട്സ് മെഡിസിന്‍ കേന്ദ്രത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കാന്‍ വേദിയിലത്തെുമ്പോള്‍ പ്രിയ താരത്തെ ഒരു നോക്കു കാണാന്‍ ആരാധകര്‍ കണ്ണു ചിമ്മാതെ കാത്തിരുന്നു. ഇളം നീല ഷര്‍ട്ടും കറുപ്പ് പാന്‍റ്സും ധരിച്ച് ചെറു പുഞ്ചിരിയോടെ ക്രിക്കറ്റ് ഇതിഹാസം വേദിയിലത്തെിയപ്പോള്‍ ആരാധകരുടെ ആവേശം ബൗണ്ടറി കടന്നു. ദൂരെ നിന്ന് ഫോട്ടോ എടുക്കാനും മാസ്റ്റര്‍ ബ്ളാസ്റ്ററെ ഒരു നോക്കു കാണാനും മത്സരിക്കുന്ന കാഴ്ചയായിരുന്നു ചുറ്റും. മലയാളത്തില്‍ ‘എല്ലാവര്‍ക്കും നമസ്കാരം’ പറഞ്ഞായിരുന്നു സചിന്‍ തന്‍െറ വാക്കുകള്‍ ആരംഭിച്ചത്.

ആരാധന മൂത്ത് ആര്‍പ്പുവിളികള്‍ പരിപാടിയെ സമ്മര്‍ദത്തിലാക്കിയപ്പോള്‍ സചിന്‍ എഴുന്നേറ്റുനിന്ന് ആരാധകരെ ശാന്തമാക്കിയത് അദ്ദേഹത്തിന്‍െറ വാക്കുകള്‍ക്ക് നല്‍കുന്ന ബഹുമാനത്തിന്‍െറ തെളിവായിരുന്നു. താന്‍ ഷേവ് ചെയ്തു തുടങ്ങുന്ന പ്രായത്തിനു മുമ്പേ കോഴിക്കോട്ട് കളിക്കാന്‍ വന്ന ഓര്‍മ ആരാധകരുമായി സചിന്‍ പങ്കുവെച്ചു. കേരളം എന്നും തനിക്ക് പിന്തുണ നല്‍കിയ സ്ഥലമാണെന്നും ആരാധകരുടെ പിന്തുണ താരങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്നതില്‍ വലിയ പങ്കുവഹിക്കുമെന്നും സചിന്‍ പറഞ്ഞു. 

മഞ്ഞകുപ്പായമണിഞ്ഞ് തന്നെ കാണാന്‍ വന്ന ബ്ളാസ്റ്റേഴ്സ് ആരാധകരെയും സചിന്‍ മറന്നില്ല. കേരളത്തിലെ ഈ പിന്തുണയാണ് ബ്ളാസ്റ്റേഴ്സിന്‍െറ കുതിപ്പിനുള്ള ഊര്‍ജം.  കേരള ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞ വര്‍ഷം വെല്ലുവിളിയുള്ള സീസണായിരുന്നെങ്കിലും കൊച്ചിയില്‍ കാണികളുടെ പിന്തുണ ലഭിച്ചതിനാല്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനായി. ആരാധകര്‍ ഓരോ കളിക്കാരന്‍െറയും ഏറ്റവും മികച്ച പ്രകടനത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. 24 വര്‍ഷത്തെ തന്‍െറ ക്രിക്കറ്റ് ജീവിതത്തില്‍ ആരാധകരുടെ പിന്തുണ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. 

ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്‍െറ സമ്പത്ത്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് തന്‍െറ അമ്മൂമ്മ എന്നും പറയുമായിരുന്നു. അതുതന്നെയാണ് തനിക്കും സമൂഹത്തിന് നല്‍കാനുള്ള സന്ദേശം.  ആരോഗ്യ ചിട്ടയും അച്ചടക്കമുള്ള ജീവിത ശൈലിയും നല്ളൊരു മനസ്സും ഉണ്ടാകണം. വേദിയിലുണ്ടായിരുന്ന പദ്മശ്രീ നേടിയ വടകര കടത്തനാട് കളരിസംഘത്തിലെ മീനാക്ഷി അമ്മ ഗുരുക്കളെ കൂപ്പുകൈയോടെ പ്രണമിച്ച സചിന്‍,  ഇന്ത്യന്‍ കായികരംഗം അവരിലെ അര്‍പ്പണബോധത്തെ മാതൃകയാക്കണമെന്നും  കായികക്ഷമതക്ക് മികച്ച ഉദാഹരണമാണ് അവരെന്നും ചൂണ്ടിക്കാട്ടി.

Full View
Tags:    
News Summary - sachin tendulkar at calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.