??? ??????????? ??????? ????????????????? ??.??????

ഇന്ത്യ 488 റൺസിന് പുറത്ത്; രാജ്കോട്ടില്‍ കളി സമനിലയിലേക്ക്

രാജ്കോട്ട്: ഇംഗ്ളണ്ടിന്‍െറ ട്രിപ്പിള്‍ സെഞ്ച്വറിക്ക് ഡബ്ള്‍ സെഞ്ച്വറി പകരംവെച്ച് റണ്‍മല താണ്ടാനുള്ള ഇന്ത്യന്‍ ശ്രമം ഏറക്കുറെ വിജയിച്ചെങ്കിലും ലീഡ് വഴങ്ങേണ്ടിവന്നതിനുപിന്നാലെ രണ്ടാംവട്ടവും മികച്ച രീതിയില്‍ ബാറ്റുവീശീയ ഇംഗ്ളണ്ട് ഒന്നാം ടെസ്റ്റില്‍ വ്യക്തമായ മുന്‍തൂക്കവുമായി മുന്നേറുന്നു. ഇംഗ്ളണ്ടിന്‍െറ 537 പിന്തുടര്‍ന്ന ഇന്ത്യ 488 റണ്‍സിന് പുറത്തായതോടെ സന്ദര്‍ശകര്‍ക്ക് 49 റണ്‍സ് ലീഡായി. രണ്ടാം ഇന്നിങ്സ് തുടങ്ങിയ സന്ദര്‍ശകര്‍ നാലാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 114 റണ്‍സ് നേടി. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും (46) അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധശതകംകുറിച്ച ഹസീബ് ഹമീദുമാണ് (62) ക്രീസില്‍. നാലിന് 319 എന്ന നിലയില്‍ നാലാംദിനം കളി പുനരാരംഭിച്ച ഇന്ത്യ 218 റണ്‍സുകൂടി കൂട്ടിച്ചേര്‍ത്ത് ലക്ഷ്യത്തിലത്തെുമെന്ന് തോന്നലുണ്ടാക്കിയെങ്കിലും മധ്യനിര തകര്‍ന്നതോടെ പരാജയം സമ്മതിക്കുകയായിരുന്നു.
ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (40) അജിന്‍ക്യ രഹാനെയും (13) പെട്ടെന്ന് മടങ്ങിയതോടെ പരുങ്ങിയ ഇന്ത്യയെ ഏഴാം വിക്കറ്റില്‍ രവിചന്ദ്ര അശ്വിനും (70) വൃദ്ധിമാന്‍ സാഹയും (35) ഇംഗ്ളണ്ട് സ്കോറിനരികെയത്തെിച്ചത്. കറങ്ങിത്തിരിഞ്ഞത്തെിയ ആദില്‍ റാഷിദിന്‍െറ പന്തിനെ ബാക്ക്ഫൂട്ടിലേക്കിറങ്ങി കളിച്ചശേഷം ക്രീസില്‍ ബാലന്‍സ് ചെയ്യുന്നതിനിടെ കോഹ്ലിക്ക് പിഴച്ച് ഹിറ്റ്വിക്കറ്റാവുകയായിരുന്നു.
അജിന്‍ക്യ രഹാനെ സഫര്‍ അന്‍സാരിക്ക് വിക്കറ്റ് സമ്മാനിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് അശ്വിനും സാഹയും ബാറ്റുവീശിയതോടെ ഇംഗ്ളണ്ടിന്‍െറ സ്വ്പനങ്ങള്‍ക്കുമേല്‍ വീണ്ടും കരിനിഴല്‍ പരന്നു. ഏഴു ബൗണ്ടറികള്‍ പറത്തി അശ്വിന്‍ 199 പന്തുകളില്‍നിന്ന് 70 റണ്‍ കണ്ടത്തെിയപ്പോള്‍ 99 പന്തുകള്‍ നേരിട്ട് വൃദ്ധിമാന്‍ സാഹ 35 റണ്‍സ് നേടി. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 64 റണ്‍സ്.
മുഈന്‍ അലിയുടെ പന്തില്‍ ജോണി ബെയര്‍സ്റ്റോവിന് പിടികൊടുത്ത് സാഹ മടങ്ങിയശേഷം ക്രീസിലത്തെിയവരെയെല്ലാം കൂട്ടുപിടിച്ച് അശ്വിന്‍ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
രവീന്ദ്ര ജദേജയും (12), ഉമേഷ് യാദവും (അഞ്ച്) കൂടാരം കയറിയതിനുപിന്നാലെ സ്കോര്‍ 488ല്‍ എത്തിനില്‍ക്കെ അശ്വിനും മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്സിന് അവസാനമായി. മുഹമ്മദ് ഷമി (എട്ട്) പുറത്താവാതെനിന്നു. ആദില്‍ റാഷിദ് നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ മുഈന്‍ അലിയും സഫര്‍ അന്‍സാരിയും രണ്ടു വീതവും സ്റ്റുവര്‍ട്ട് ബ്രോഡും ബെന്‍ സ്റ്റോക്കും ഓരോ വിക്കറ്റുവീതവും നേടി.

Tags:    
News Summary - Rashid's four give England 49-run lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.