Posted On
date_range Updated On
date_range കപിലിെൻറ ചെകുത്താന്മാരുടെ കഥ സിനിമയാവുന്നു
ന്യൂഡൽഹി: 1983ലെ ഏകദിന ലോകകിരീടമണിഞ്ഞ കപിലിെൻറ ചെകുത്താന്മാരുടെ കഥ സിനിമയാവുന്നു. ബോളിവുഡിലെ സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന ചിത്രം പ്രമുഖ സംവിധായകൻ കബീർഖാനാണ് അരങ്ങിലെത്തിക്കുന്നത്. രൺവീർ സിങ് ടീം ക്യാപ്റ്റൻ കപിൽ ദേവായും മുതിർന്ന താരവും ലോകകപ്പിലെ ഒാപണറുമായ സുനിൽ ഗവാസ്കറായി അമീർഖാനും വേഷമണിയും. രവിശാസ്ത്രിയായി രൺദീപ് ഹൂഡ, ദിലീപ് വെങ്സർക്കറായി രാജ്കുമാർ, സയ്യിദ് കിർമാനിയായി ഷാഹിദ് കപൂർ എന്നിവരാണ് പരിഗണനയിലുള്ളത്. എന്നാൽ, താരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ക്രിക്കറ്റിനെ അടിമുടി മാറ്റിമറിച്ച ലോകകപ്പ് വിജയത്തിെൻറ പിന്നാമ്പുറ കഥകൾകൂടി അവതരിപ്പിക്കുന്നതാവും ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.