Posted On
date_range Updated On
date_range 1983ലെ ലോകകപ്പ് കിരീടനേട്ടം സിനിമയാകുന്നു; കപിൽ ദേവായി രൺവീർ സിങ്
ന്യൂഡൽഹി: സചിൻ ടെണ്ടുൽക്കർ, മഹേന്ദ്ര സിങ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങിയ ക്രിക്കറ്റ് ഇതിഹാസങ്ങൾക്കു പിറകെ ഇന്ത്യക്ക് ആദ്യ ലോകകപ്പ് കിരീടം നേടിത്തന്ന കപിൽ ദേവിെൻറ ജീവിതവും അഭ്രപാളിയിലേക്ക്. ബജ്റംഗി ഭായിജാൻ, ട്യൂബ്ലൈറ്റ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ കബീർ ഖാനാണ് 1983ലെ ലോകകപ്പ് കിരീടനേട്ടം കേന്ദ്രമാക്കി കപിലിെൻറ ജീവിതം സിനിമയാക്കുന്നത്. രൺവീർ സിങ്ങാണ് കപിൽ ദേവായി വേഷമിടുന്നത്. 80കളിലെ ലോക ക്രിക്കറ്റിൽ അതികായരായിരുന്ന വിൻഡീസിെൻറ പടയോട്ടം അവസാനിപ്പിച്ചാണ് അന്ന് ഇന്ത്യ വിജയം കുറിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.