Posted On
date_range Updated On
date_range രഞ്ജി ട്രോഫി വീണ്ടും ഹോം-എവേ രീതിയിലേക്ക്
ന്യൂഡൽഹി: രഞ്ജി ട്രോഫി മത്സരങ്ങൾ വീണ്ടും ഹോം-എവേ രീതിയിലേക്ക് മാറ്റുന്നു. ആഗസ്റ്റ് രണ്ടിന് കൊൽക്കത്തയിൽ നടക്കുന്ന ടെക്നിക്കൽ കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. കഴിഞ്ഞ സീസണിൽ രഞ്ജി മത്സരങ്ങൾ നിഷ്പക്ഷ വേദിയിലാണ് നടത്തിയിരുന്നത്. ഇതിനെതിരെ വിവിധ ക്രിക്കറ്റ് അസോസിയേഷനുകൾ രംഗത്തുവന്നതോടെയാണ് ബി.സി.സി.െഎ തീരുമാനം മാറ്റുന്നത്.
മുംബൈയിൽ നടന്ന രഞ്ജി ക്യാപ്റ്റന്മാരുടെ യോഗത്തിൽ ഭൂരിപക്ഷം കാപ്റ്റന്മാരും നിഷ്പക്ഷ വേദിയെ എതിർത്തിരുന്നു. നാല് ഹോം മാച്ചുകളെങ്കിലും വേണമെന്നായിരുന്നു ഇവരുെട ആവശ്യം. ഹോം മത്സരങ്ങളിൽ ആതിഥേയ ടീമുകൾ തങ്ങൾക്കനുകൂലമായ രീതിയിൽ പിച്ച് തയാറാക്കുന്നുവെന്നായിരുന്നു ബി.സി.സി.െഎയുടെ ആരോപണം. എന്നാൽ, നിഷ്പക്ഷനായ ക്യൂറേറ്ററെക്കൊണ്ട് പിച്ച് തയാറാക്കി ഹോം മത്സരങ്ങൾ തിരിച്ചുകൊണ്ടുവരണമെന്ന് നായകന്മാരും അസോസിയേഷനുകളും ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.