Posted On
date_range Updated On
date_range രഞ്ജി ട്രോഫി: കേരളത്തിന് തുടക്കം കടുപ്പം
നഡൗൻ (ഹിമാചൽ): രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിന് ഹിമാചൽ പ്രദേശിനെതിരെ ആദ്യദിനം സമ്മിശ്രം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കേരളം എ തിരാളിയുടെ വിക്കറ്റ് വീഴ്ത്തി തുടക്കം ഗംഭീരമാക്കിയെങ്കിലും മധ്യനിരയിൽ പിടിച്ചുനിന്ന അങ്കിത് കാൽസി കളി തട്ടിയെടുത്തു. ഒന്നാം ദിനം സ്റ്റെമ്പടുക്കുേമ്പാൾ ആതിഥേയർ ഏഴു വിക്കറ്റ് നഷ്ടത്തിൽ 257 റൺസെന്ന നിലയിലാണ്. 89 റൺസുമായി അങ്കിത് കാൽസിയും വാലറ്റത്തെ പങ്കജ് ജെയ്സ്വാളുമാണ് (11) ക്രീസിൽ.
ക്വാർട്ടർ പ്രവേശനത്തിന് മികച്ച ജയം അനിവാര്യെമന്ന നിലയിലിറങ്ങിയ കേരള നിരയിൽ ഒാൾറൗണ്ടർ ജലജ് സക്സേന ഇല്ലായിരുന്നു. പരിക്കേറ്റ് ജലജും നിറംമങ്ങിയ അരുൺ കാർത്തികും പുറത്തായപ്പോൾ വി.എ. ജഗദീഷും വിനൂപ് മനോഹരനും ടീമിൽ തിരിച്ചെത്തി. ആറാം ഒാവറിൽ ഒാപണർ രാഘവ് ധവാനെ (2) വീഴ്ത്തി ബേസിൽ തമ്പി വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചു. തുടർന്ന് നിധീഷും ആഞ്ഞടിച്ചതോടെ ഹിമാചൽ നാലിന് 82 റൺസ് എന്ന നിലയിലാണ്.
അപ്പോഴാണ് അങ്കിതും റിഷി ധവാനും (58) ഇന്നിങ്സ് പടുത്തുയർത്തുന്നത്. അഞ്ചാം വിക്കറ്റിൽ 105 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചവർ കേരളത്തിൽനിന്നും കളി തട്ടിയെടുത്തു. ഒടുവിൽ നിധീഷ് തന്നെ വേണ്ടിവന്നു ഇൗ കൂട്ടിനെ പിളർത്താൻ. നിധീഷ് നാലും സന്ദീപ് വാര്യർ രണ്ടും വിക്കറ്റും വീഴ്ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.