Posted On
date_range Updated On
date_range ഇന്ത്യൻ താരം പൃഥ്വി ഷാക്ക് എട്ടു മാസം വിലക്ക്
മുംബൈ: ഉത്തേജക പരിശോധനയിൽ കുരുങ്ങിയ ഇന്ത്യൻ താരം പൃഥ്വി ഷാക്ക് എട്ടുമാസം വിലക്ക്. ഫ െബ്രുവരി 22ന് പഞ്ചാബിനെതിരായ സയ്ദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടയിൽ ശേഖ രിച്ച മൂത്ര സാംപ്ളിലെ പരിശോധനയിലാണ് നിരോധിത മരുന്നായ ടെർബുറ്റാലിെൻറ സാന്നിധ്യം കണ്ടെത്തിയത്. ചുമക്ക് ഉപയോഗിച്ച മരുന്നാവാം താരത്തിന് തിരിച്ചടിയായത്.
ഉത്തേജക വിരുദ്ധ ചട്ടലംഘനത്തിെൻറ പേരിൽ എട്ടുമാസം വിലക്കേർപ്പെടുത്തുന്നതായി ബി.സി.സി.െഎ അറിയിച്ചു. മുൻകാല പ്രാബല്യത്തോടെയാണ് ശിക്ഷ. നവംബർ 14വരെ എല്ലാ ക്രിക്കറ്റിൽനിന്നും വിട്ടുനിൽക്കേണ്ടിവരും.
പ്രകടനം മെച്ചപ്പെടുത്താനല്ല, രോഗത്തിനുള്ള മരുന്നെന്ന നിലയിലാണ് ഉപയോഗിച്ചതെന്ന ഷായുടെ വിശദീകരണത്തിൽ ബി.സി.സി.െഎ ഉത്തേജക വിരുദ്ധ വിഭാഗം സംതൃപ്തി രേഖപ്പെടുത്തി. 19കാരനായ ഷാ ഇന്ത്യക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. തുടർന്ന് ഒാസീസ് പര്യടന ടീമിൽ ഇടം നേടിയെങ്കിലും പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.