പി.​എ​സ്.​ജി​ക്ക്​ നാ​ലു ഗോ​ൾ ജ​യം

പാരിസ്: ഫ്രഞ്ച് ലീഗിൽ ഗുൻഗാമ്പിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് മുക്കി പി.എസ്.ജി ചാമ്പ്യൻപട്ടത്തിനുള്ള േപാരാട്ടം കനപ്പിച്ചു.  എഡിസൻ കവാനി രണ്ടു ഗോളും (60, 70) അർജൻറീനൻ താരം എയ്ഞ്ചൽ ഡി മരിയ (56),  ബ്ലാസി മാറ്റ്യൂഡി (90) എന്നിവർ ഒാരോ ഗോളും കണ്ടെത്തിയ മത്സരത്തിൽ  പി.എസ്.ജിയുടെ വിജയം ആധികാരികമായിരുന്നു. ജയത്തോടെ നിലവിൽ ഒന്നാം സ്ഥാനക്കാരായ മൊണാകോയുമായുള്ള പോയൻറ് വ്യത്യാസം പി.എസ്.ജി മൂന്നാക്കി കുറച്ചു. 31 കളിയിൽ മൊണാകോക്ക് 74ഉം നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിക്ക് 71ഉം പോയൻറാണ്. പി.എസ്.ജിയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്. സീസണിൽ കവാനിയുടെ ഗോൾ നേട്ടം 29 ആയി.
Tags:    
News Summary - Paris Saint-Germain 4 Guingamp 0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-10 00:30 GMT