ധോണി ഐ.പി.എല്ലിൽ തുടരുമോ?, മറുപടിയുമായി ശ്രീനിവാസൻ
ന്യൂഡൽഹി: മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള അഭ്യൂഹങ്ങളാണ് എങ്ങും പരക്കുന്നത്. ധോണിയെ ബി. സി.സി.ഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയതോടെ ഇന്ത്യൻ ടീമിലേക്ക് താരത്തിന് ഇനിയൊരു തിരിച്ച് വരവ് ഇല്ലെന ്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതിനിടെ ചെന്നൈ സൂപ്പർ കിങ്സിെൻറ സ്വന്തം തല ഇക്കുറി ഐ.പി.എല്ലിൽ ഉണ്ടാവുമോ എന്നതാണ് ഉയർന്ന മറ്റൊരു ചോദ്യം. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർകിങ്സ് ഉടമയും ബി.സി.സി.ഐ മുൻ പ്രസിഡൻറുമായ എൻ. ശ്രീനിവാസൻ.
ചെന്നൈ സൂപ്പർ കിങ്സിെൻറ മഞ്ഞ ജേഴ്സിയിൽ തല 2021ലും കളിക്കുമെന്നാണ് ശ്രീനിവാസൻ വ്യക്തമാക്കിയിരിക്കുന്നത്. ധോണി എത്രകാലം കൂടി ചെന്നൈ സൂപ്പർകിങ്സിൽ കളിക്കുമെന്നാണ് ആരാധകർ ചോദിക്കുന്നത്. ഈ വർഷം ധോണി ടീമിെനാപ്പമുണ്ടാകും. അടുത്ത വർഷത്തിലെ ലേലത്തിലും ധോണിയെ ചെൈന്ന നിലനിർത്തും. 2021 വരെ ധോണി ടീമിനൊപ്പമുണ്ടാകുമെന്ന് ശ്രീനിവാസൻ പറഞ്ഞു.
ബി.സി.സി.ഐയുടെ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയതോടെ ധോണി കളി മതിയാക്കിയെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ, ധോണി ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.