മൗണ്ട് മോംഗനൂയി: കന്നി ഇരട്ട സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബി.ജെ. വാ ട്ലിങ്ങിെൻറയും (205), മിച്ചൽ സാൻറ്നറിെൻറയും (126) ബാറ്റിങ് കരുത്തിൽ കൂറ്റൻ സ്കോർ പട ുത്തുയർത്തി മികച്ച ലീഡ് സ്വന്തമാക്കിയശേഷം ഇംഗ്ലണ്ടിെൻറ മൂന്ന് വിക്കറ്റുകൾ വീഴ് ത്തി ന്യൂസിലാൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയം ഉന്നംവെക്കുന്നു. ആദ്യ ഇന്നിങ്സിൽ ആതിഥേയർ ഒമ്പതിന് 615 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.
262 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം സ്റ്റംപെടുക്കുേമ്പാൾ മൂന്നിന് 55 റൺസെന്ന നിലയിലാണ്. ഏഴു വിക്കറ്റ് കൈയിലിരിക്കേ തോൽവി ഒഴിവാക്കാൻ സന്ദർശകർക്ക് 207 റൺസ് കൂടിവേണം. റോറി ബേൺസ് (31), ഡോം സിബ്ലി (12), ജാക്ക് ലീച്ച് (പൂജ്യം) എന്നിവരാണ് പുറത്തായത്. സാൻറ്നറാണ് മൂവരെയും വീഴ്ത്തിയത്. ഏഴു റൺസുമായി േജാ ഡെൻലിയാണ് ക്രീസിൽ.
608 ദിവസങ്ങള്‍ക്കു ശേഷമാണ് സ്വന്തം നാട്ടിലെ ടെസ്റ്റില്‍ ഒരു കിവീസ് സ്പിന്നർ വിക്കറ്റ് വീഴ്ത്തുന്നത്. കഴിഞ്ഞ ഹോം മത്സരങ്ങളിൽ കിവീസ് വീഴ്ത്തിയ 101 വിക്കറ്റുകളും സീമർമാരുടെ വകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.