Posted On
date_range Updated On
date_range രണ്ടാം ടെസ്റ്റിൽ 240 റൺസ് ജയം; പരമ്പര ന്യൂസിലൻഡിന്
ഹാമിൽടൺ: വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് പ്രതീക്ഷിച്ച വിജയം. 240 റൺസിനാണ് കരീബിയൻ പടയെ കിവികൾ തോൽപിച്ചത്. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ന്യൂസിലൻഡ് തൂത്തുവാരി. സ്കോർ: 373, 291/8ഡി. വിൻഡീസ്: 221, 203. രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ റോസ് ടെയ്ലറാണ് മത്സരത്തിലെ താരം. ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ഇന്നിങ്സിനും 67 റൺസിനും ജയിച്ചിരുന്നു.
രണ്ടിന് 30 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് തുടർന്ന വിൻഡീസിന് വിജയലക്ഷ്യം 414 റൺസ് അകലെയായിരുന്നു. ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് (20) മടങ്ങിയതിനു പിന്നാലെ ഒാരോരുത്തർ കൂടാരംകയറാൻ തുടങ്ങി. ഷെയ് ഹോപ് 23 റൺസിനും സുനിൽ ആംബ്രിസ് അഞ്ചു റൺസിനും പുറത്തായി. അതിനിടക്ക് റോസ്റ്റൺ ചെയ്സ് (64), റെയ്മൺ റീഫറിനെ കൂട്ടുപിടിച്ച് (29) ചെറുത്തുനിൽപിന് ശ്രമിച്ചെങ്കിലും നീൽ വാഗ്നറും ടിം സൗത്തിയും ഇരുവരെയും മടക്കിയച്ചു.
വിക്കറ്റ് കീപ്പർ ഷെയ് ഡോവ്റിച്ച്(0) അക്കൗണ്ട് തുറക്കാനാവാതെ പുറത്തായി. 32 റൺസെടുത്ത ബൗളർ കീമർ റോച്ചും പുറത്തായതോടെ വിൻഡീസ് ചെറുത്തുനിൽപ് 203ന് അവസാനിച്ചു. ന്യൂസിലൻഡിനായി നീൽ വാഗ്നർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ടിം സൗത്തി, ട്രൻറ് ബോൾട്ട്, മിച്ചൽ സാറ്റ്നർ എന്നിവർ രണ്ടു വീതം വിക്കറ്റ് നേടി.
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് 20ന് തുടക്കമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.