Posted On
date_range Updated On
date_range ലോകകപ്പിൽ ധോണിയുണ്ടാവും -രവി ശാസ്ത്രി
മുംബൈ: എം.എസ്. ധോണിക്ക് വിരമിക്കാൻ സമയമായിട്ടില്ലെന്നും 2019 ലോകകപ്പിൽ അദ്ദേഹത്തിെൻറ സാന്നിധ്യം ഇന്ത്യൻ ടീമിന് ആവശ്യമാണെന്നും പരിശീലകൻ രവി ശാസ്ത്രി. സുനിൽ ഗവാസ്കർ, സചിൻ ടെണ്ടുൽകർ, കപിൽദേവ് എന്നിവരെപോലെ ഇതിഹാസ താരമാണ് ധോണി. അദ്ദേഹത്തിെൻറ നേട്ടങ്ങൾ ബഹുമാനിക്കപ്പെടേണ്ടതാണ്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് ധോണി. ശ്രീലങ്കയിൽ കണ്ടത് വെറും ട്രെയിലർ. സിനിമ വരാനിരിക്കുന്നതേയുള്ളൂ. ധോണിയില്ലാത്ത ടീമിനെ കുറിച്ച് ആലോചിക്കാൻ കഴിയില്ല. സുരേഷ് റെയ്നയുടെയും യുവരാജിെൻറയും വാതിലുകൾ അടഞ്ഞിട്ടില്ലെന്നും ശാസ്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.