Posted On
date_range Updated On
date_range ഹസിൻ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയാണെന്നും മറച്ചുവെച്ചു: ഭാര്യക്കെതിരെ ഷമി
മുംബൈ: ക്രിക്കറ്റ് താരം മുഹമ്മദും ഷമിയും ഭാര്യ ഹസിൻ ജഹാനും തമ്മിലുള്ള വഴക്ക് ആരോപണ പ്രത്യാരോപണങ്ങളുമായി തുടരുന്നു. 2014ൽ വിവാഹിതരാകുമ്പോൾ ഹസിൻ നേരത്തേ വിവാഹം കഴിച്ചിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് താരത്തിന്‍റെ പുതിയ ആരോപണം.
പശ്ചിമ ബംഗാളിലെ കടയുമയായ ഷെയ്ഖ് സൈഫുദീനെയാണ് ഹസിൻ വിവാഹം കഴിച്ചിരുന്നത്. ഇവർക്ക് രണ്ട് പെൺമക്കളുമുണ്ടായിരുന്നു. 2010ൽ വിവാഹമോചനം നേടിയ ശേഷം മക്കൾ പിതാവിനൊപ്പമാണ് താമസിക്കുന്നത്. എന്നാൽ ഇവരെ സഹോദരിയുടെ മക്കളാണ് എന്ന് പറഞ്ഞാണ് ഹസിൻ തനിക്ക് പരിചയപ്പെടുത്തിയതെന്നാണ് ഷമിയുടെ ആരോപണം.
ഷമിക്കും കുടുംബാഗങ്ങൾക്കെതിരെ വഞ്ചനക്കും ഗാർഹിക പീഡനത്തിനുമെതിരെ ഹസിൻ പരാതി നൽകിയിരുന്നു. ഇതുമൂലം ബി.സി.സി.ഐയുടെ വാർഷിക പട്ടികയിൽ നിന്നും ഷമി ഒഴിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.