സമീപകാലത്ത് മോശം ഫോമിെൻറ പേരിൽ പഴികേട്ട താരമായിരുന്നു ഇംഗ്ലണ്ടിെൻറ സ്പിൻ മാന്ത്രികൻ മൊയീൻ അലി. എന് നാൽ ഇന്ത്യക്കെതിരായ മത്സരങ്ങളിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്ച വെച്ച താരത്തോട് എന്താണ് മികച്ച ഫോമിെൻറ രഹസ്യമെന്ന ചോദ്യവുമായി ഒരു മാധ്യമപ്രവർത്തകനെത്തി. അതിന് മൊയീൻ അലി നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമ അക്കൗണ്ടുകൾ നീക്കം െചയ്യുകയും സ്മാർട് ഫോൺ ഉപയോഗം കുറക്കുകയും ചെയ്തതാണ് തെൻറ ഫോമിെൻറ രഹസ്യമെന്നാണ് ഇംഗ്ലീഷ് താരം പ്രതികരിച്ചത്. മോശം ഫോം കാരണം ടീമിൽ നിന്നും പുറത്താക്കപ്പെട്ടതോടെ താൻ സ്മാർട്ഫോൺ ഉപയോഗം നിയന്ത്രിച്ചു. അതോടെ കുടുംബത്തോടൊപ്പവും പരിശീലനത്തിനായും കൂടുതൽ സമയം ചിലവഴിക്കാനായി. ഇതിലൂടെ കൗണ്ടിയിൽ മികച്ച പ്രകടനം നടത്തി ടീമിലേക്ക് തിരിച്ചെത്താൻ സാധിച്ചെന്നും മൊയീൻ അലി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ആഷസിലും ന്യൂസിലാൻഡിനെതിരായ പരമ്പരയിലും താരത്തിെൻറ പ്രകടനവും നിരാശാജനകമായിരുന്നു. തുടർന്ന് പാകിസ്താെനതിരായ പരമ്പരയിൽ നിന്നും താരത്തെ ടീം പുറത്താക്കുകയും െചയ്തു. എന്നാൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ താരം പരമ്പര വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്.
മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ മാറാതെ തനിക്ക് തെൻറ പ്രകടനത്തിൽ മാത്രം ശ്രദ്ധയൂന്നാൻ സഹായിച്ചത് തെൻറ ബോയ്കോട്ട് സ്മാർട്ഫോൺ തന്ത്രമാണെന്നാണ് മൊയീൻ അലി പറഞ്ഞു. ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ തകർച്ചയിലേക്ക് നീങ്ങിയ ഇംഗ്ലണ്ടിനെ 170 പന്തിൽ 50 റൺസെടുത്ത് രക്ഷിച്ചതും മൊയീൻ അലിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.