Posted On
date_range Updated On
date_range പരിശീലകക്കുപ്പായത്തില്‍ മൈക്കല്‍ ക്ലാർക്ക്
മെല്‍ബണ്‍: ഒരുവര്‍ഷം മുമ്പ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് പടിയിറങ്ങിയ മുന്‍ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്ക് കങ്കാരുപ്പടക്കൊപ്പം വീണ്ടുമത്തെുന്നു. ഇക്കുറി കോച്ചിന്‍െറ വേഷത്തിലാണെന്നു മാത്രം. ഫെബ്രുവരി 15ന് കാന്‍ബറയില്‍ നടക്കുന്ന ട്വന്റി20 മത്സരത്തില്‍ ആസ്ട്രേലിയയുടെ പ്രൈംമിനിസ്റ്റേഴ്സ് ഇലവന് ടീം കോച്ചായാണ് പുതിയ ദൗത്യം. ശ്രീലങ്കക്കെതിരെയാണ് മത്സരം. ക്യാപ്റ്റന്‍ ആഡം വോഗ്സ്, ജോര്‍ജ് ബെയ്ലി, പേസ് ബൗളര്‍ ജെയിംസ് പാറ്റിന്സണ് എന്നിവരടങ്ങിയതാണ് ആസ്ട്രേലിയന്‍ ടീം. നിലവിലെ കോച്ചുമാരായ മുന്‍ ടെസ്റ്റ് ബാറ്റ്സ്മാന് ജസ്റ്റിന് ലാംഗര്‍, പേസ് ബൗളര്‍ ജാസണ്‍ ഗില്ലസ്പി, മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് എന്നിവര്‍ക്കു പിന്നാലെയാണ് ക്ളാര്‍ക്കും ഓസീസ് ടീമിന്‍െറ പരിശീലക സംഘത്തിലേക്കത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.