സബാഷ്​ റെൻഷോ; ബി​ഗ്​​ബാ​ഷി​ൽ നി​ന്നും ഒ​രു ‘റി​ലേ ക്യാ​ച്​’ -VIDEO

ബ്രി​സ്​​ബേ​ൻ: ക​ളി​ക്ക​ള​​ത്തി​ലെ അ​സാ​ധാ​ര​ണ ഫീ​ൽ​ഡി​ങ്​ മി​ക​വി​ന്​ അ​ട​യാ​ള​മാ​യി ബി​ഗ്​​ബാ​ഷി​ൽ നി​ ന്നും ഒ​രു ‘റി​ലേ ക്യാ​ച്​’. ​ബ്രി​സ്​​ബേ​ൻ ഹീ​റ്റ്​​സി​നെ​തി​രെ ഹൊ​ബാ​ർ​ട്ട്​ ഹ​റി​​കെ​യ്​​ൻ​സ് നാ​യ​ക​ൻ ​ മാ​ത്യൂ​ വെ​യ്​​ഡി​​െൻറ ഷോ​ട്ടാ​ണ്​ മാ​റ്റ്​ റെ​ൻ​ഷോ​യും ടോം ​ബാ​ൻ​റ​ണും ചേ​ർ​ന്ന്​ ഔ​ട്ടാ​ക്കി മാ​റ് റി​യ​ത്. 15ാം ഓ​വ​റി​ൽ ബെ​ൻ ക​ട്ടി​ങ്ങി​​െൻറ പ​ന്തി​ൽ ലേ​ങ്​ ഓ​ൺ ബൗ​ണ്ട​റി​യി​ൽ ഉ​യ​ർ​ത്തി അ​ടി​ച്ച വെ​യ്​​ഡി ​നെ ആ​ദ്യം കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യെ​ങ്കി​ലും നി​യ​ന്ത്ര​ണം ന​ഷ്​​ട​മാ​കു​ന്നു​വെ​ന്ന്​ മ​ന​സ്സി​ലാ​ക്കി റെ​ൻ​ഷോ പ​ന്ത്​ വാ​യു​വി​ലേ​ക്ക്​ എ​റി​ഞ്ഞു.

ശേ​ഷം ബൗ​ണ്ട​റി ലൈ​നി​ന്​ പു​റ​ത്ത്​ കാ​ലു​കു​ത്തി​യ ശേ​ഷം ഉ​യ​ർ​ന്നു​പൊ​ങ്ങി റെ​ൻ​ഷോ ബൗ​ണ്ട​റി ലൈ​നി​ന​രി​കി​ലേ​ക്ക്​ ഓ​ടി​യെ​ത്തി​യ ബാ​ൻ​ണി​​െൻറ കൈ​ക​ളി​ലേ​ക്ക്​ പ​ന്ത്​ ത​ട്ടി ന​ൽ​കു​ക​യാ​യി​രു​ന്നു. ഓ​ൺ​ഫീ​ൽ​ഡ്​ അ​മ്പ​യ​ർ ഔ​ട്ട്​ വി​ധി​ച്ചി​ല്ലെ​ങ്കി​ലും ടി.​വി റീ​പ്ലേ​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ മൂ​ന്നാം അ​മ്പ​യ​ർ വെ​യ്​​ഡ്​ പു​റ​ത്താ​യ​താ​യി പ്ര​ഖ്യാ​പി​ച്ചു.

തീ​രു​മാ​നം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ ക്രി​ക്ക​റ്റ്​ നി​യ​മ​ങ്ങ​ൾ ​െകെ​കാ​ര്യം ചെ​യ്യു​ന്ന മെ​ർ​ലി​ബോ​ൺ ക്രി​ക്ക​റ്റ്​ ക്ല​ബ്​ ട്വി​റ്റ​റി​ലൂ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യെ​ത്തി. 2017ൽ ​പു​തു​ക്കി​യ നി​യ​മ​പ്ര​കാ​രം ഫീ​ൽ​ഡ​ർ ആ​ദ്യം പ​ന്ത് തൊ​ടു​ന്ന​ത് ബൗ​ണ്ട​റി ലൈ​നി​ന്​​ മു​ന്നി​ൽ​വെ​ച്ചാ​ണെ​ങ്കി​ൽ പി​ന്നീ​ട് സി​ക്സ് ലൈ​നി​ന് പു​റ​ത്തു​ചെ​ന്ന് വാ​യു​വി​ൽ പ​ന്തു​ തൊ​ട്ടാ​ൽ പ്ര​ശ്​​ന​മി​ല്ല. ഹ​​റി​കെ​യ്​​ൻ​സ്​ കു​റി​ച്ച 127 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം 10 പ​ന്തും അ​ഞ്ചു​വി​ക്ക​റ്റും ശേ​ഷി​ക്കേ ഹീ​റ്റ്​ മ​റി​ക​ട​ന്നു.

Tags:    
News Summary - Matt Renshaw and Tom Banton grab unthinkable catch to dismiss Matthew Wade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT