കണ്ണൂർ: രണ്ട് ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയായ വെസ്റ്റിൻഡീസിെൻറ സുവർണ തലമുറയിലെ അംഗം ആൽവിൻ കാളിചരൻ (70) കണ്ണൂരിലെത്തി. ഗോഗെറ്റേഴ്സ് സ്പോർട്സ് അക്കാദമിയുടെ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പിലാണ് ഹെൽമെറ്റ് ധരിക്കാതെ ബൗളർമാരെ നേരിട്ട തലമുറയിലെ രാജകുമാരൻ എത്തിയത്. ഫാസ്റ്റ് ബൗളർമാർ അരങ്ങുവാണ എഴുപതുകളിൽ അനായാസ ബാറ്റിങ് ശൈലിയിലൂടെ സ്വന്തം ഇരിപ്പിടമുറപ്പിച്ച കാളിചരനിന് ക്രിക്കറ്റ് ഇപ്പോഴും ജീവൻ. ചെറിയ കുട്ടികളെ പരിശീലിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന ഉൗർജമാണ് തെന്ന ഇപ്പോഴും നിലനിർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് ക്രിക്കറ്റ് പറഞ്ഞുകൊടുക്കുന്നതിലൂടെ തെൻറതന്നെ ബാല്യകാലമാണ് അനുഭവിക്കുന്നത്. അവരുടെ പ്രായത്തിൽ താൻ എങ്ങനെയാണ് കളിക്കുന്നതെന്ന് ആലോചിക്കും. അതോടെ വീണ്ടും ചെറുപ്പമായതുപോലെ തോന്നുമെന്നും അേദ്ദഹം പറഞ്ഞു. വെസ്റ്റിൻഡീസ് ലോകകപ്പ് കിരീടം നേടിയ 1975ലെയും 79ലെയും ടീമിൽ അംഗമായിരുന്നു കാളിചരൻ. പിന്നീട് ക്ലൈയ്വ് ലോയഡ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് വെസ്റ്റിൻഡീസിെൻറ ക്യാപ്റ്റനുമായി.
1975 ലോകകപ്പിൽ ഫാസ്റ്റ് ബൗളിങ് ഇതിഹാസം ഡെന്നീസ് ലിലിയെ നേരിട്ട് 10 പന്തുകളിൽ 35 റൺസ് നേടിയ മിന്നൽ പ്രകടനം ഇന്നും പഴയ തലമുറയുടെ ത്രസിപ്പിക്കുന്ന ഒാർമയാണ്. പഴയ ബ്രിട്ടീഷ് ഗയാനയിലെ ജോർജ് ടൗണിൽ 1941നാണ് കാളിചരൻ ജനിക്കുന്നത്. ചെൈന്ന സ്വദേശിയാണ് മാതാവ്. അമ്മയോടുള്ള ഇഷ്ടം ഇന്ത്യയോടുള്ള അടുപ്പവുമായി മാറി. 1972 മുതൽ 1981 വരെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചു. 1973ലെ വിസ്ഡൻ ക്രിക്കറ്റർ ഒാഫ് ദ ഇയർ ആയും തെരഞ്ഞെടുക്കപ്പെട്ടു.
കോഹ്ലി ലോകത്തെ മികച്ച താരം -കാളിചരൻ
ലോക ക്രിക്കറ്റിലെ മികച്ച താരവും നായകനും വിരാട് കോഹ്ലിയാണെന്ന് കാളിചരൻ. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ദാഹവും വിജയതൃഷ്ണയും കോഹ്ലിക്കുണ്ട്. സമ്മർദത്തെ അതിജീവിക്കാനും സഹതാരങ്ങൾക്ക് ഉൗർജം പകരാനും കോഹ്ലിക്കാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കായികരംഗം കൂടുതൽ വലുതായിക്കൊണ്ടിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.