റബാദക്ക്​ രണ്ട്​ ടെസ്​റ്റുകളിൽ വിലക്ക്​ 

പോ​ർ​ട്​ എ​ലി​സ​ബ​ത്ത്​: ആ​സ്​​ട്രേ​ലി​യ​യു​ടെ അ​ടി​വേ​രി​ള​ക്കി​യ ബൗ​ളി​ങ്​ പ്ര​ക​ട​ന​വു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ര​ണ്ടാം ടെ​സ്​​റ്റി​ൽ വി​ജ​യ​ത്തി​ലേ​ക്ക്​ ന​യി​ച്ച പേ​സ്​ ബൗ​ള​ർ കാ​ഗി​സോ റ​ബാ​ദക്ക്​ ക​ള​ത്തി​ലെ പെ​രു​മാ​റ്റ​ദൂ​ഷ്യ​ം വിനയായപ്പോൾ രണ്ട്​ മത്സരങ്ങളിൽ വിലക്ക്​. ​ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ ഒാ​സീ​സ്​ നാ​യ​ക​ൻ ​സ്​റ്റീവൻ സ്​​മി​ത്തി​നെ പു​റ​ത്താ​ക്കി​യ​തി​നു​പി​ന്നാ​ലെ ചു​മ​ലു​കൊ​ണ്ട്​ ഇ​ടി​ച്ച​തി​നാണ്​ വിലക്ക്​ ലഭിച്ചത്​. ഇതോടെ ഒാസീസിനെതിരായ പരമ്പരയിലെ അടുത്ത രണ്ട്​ ടെസ്​റ്റുകളും റബാദക്ക്​ നഷ്​ടമാവും. ​ 


സ്​​മി​ത്തി​നെ ഇ​ടി​ച്ച​തി​ന്​ ലെ​വ​ൽ ടു ​കു​റ്റ​മാ​ണ്​ ചു​മ​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച മാ​ച്ച്​ റ​ഫ​റി ജെ​ഫ്​ ക്രോ​യു​ടെ വാ​ദം​കേ​ൾ​ക്ക​ൽ തി​ങ്ക​ളാ​ഴ്​​ച ന​ട​ന്നിരുന്നു. അദ്ദേഹം കുറ്റം ശരിവെച്ചതോടെ വിലക്ക്​ നിലവിൽവന്നു.  വി​ല​ക്ക്​ ഭീ​ഷ​ണി​യി​ലു​ള്ള താ​രം ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ഡേ​വി​ഡ്​ വാ​ർ​ണ​ർ​ക്ക്​ പ​വി​ലി​യ​നി​ലേ​ക്ക്​ വ​ഴി​കാ​ണി​ച്ച്​ വീ​ണ്ടും വി​വാ​ദം ക്ഷ​ണി​ച്ചു​വ​രു​ത്തിയിരുന്നു. 

ടെ​സ്​​റ്റി​​െൻറ മൂ​ന്നാം ദി​വ​സ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ​െഎ.​സി.​സി റ​ബാ​ദ​ക്കു​മേ​ൽ ലെ​വ​ൽ വ​ൺ കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. മ​ത്സ​ര​ഫീ​സി​​െൻറ 50 ശ​ത​മാ​നം പി​ഴ​യും ഒ​​ന്നോ ര​ണ്ടോ ഡീ​മെ​റി​റ്റ്​ പോ​യ​​ൻ​റു​മാ​ണ്​ ലെ​വ​ൺ വ​ൺ ക​ു​റ്റ​ത്തി​നു​ള്ള ശി​ക്ഷ. 

Tags:    
News Summary - kagiso rabada- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT