മു​ൻ ഇ​ന്ത്യ​ൻ കോ​ച്ച്​ ജെ.​എ​സ്. സെ​യ്​​നി അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ പ​രി​ശീ​ല​ക​നും ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡ്​ ജേ​താ​വു​മാ​യ ജോ​ഗി​ന്ദ​ർ സി​ങ്​ സെ​യ്​​നി (ജെ.​എ​സ്.​ സെ​യ്​​നി) അ​ന്ത​രി​ച്ചു. 90 വ​യ​സ്സാ​യി​രു​ന്നു. 1970 മു​ത​ൽ 1990 വ​രെ പ​ല​ത​വ​ണ​ക​ളാ​യി ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ സം​ഘ​ത്തി​​െൻറ കോ​ച്ചാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ ഫെ​ഡ​റേ​ഷ​​നി​ൽ സെ​ല​ക്​​ട​ർ, ഉ​പ​ദേ​ശ​ക​ൻ ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്​​തു. 1978 ഏ​ഷ്യ​ൻ ഗെ​യിം​സ്​ അ​ത്​​ല​റ്റി​ക്​​സി​ൽ ഇ​ന്ത്യ എ​ട്ടു സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 18 മെ​ഡ​ൽ നേ​ടു​േ​മ്പാ​ൾ സെ​യ്​​നി​യാ​യി​രു​ന്നു ചീ​ഫ്​ കോ​ച്ച്.

നി​ര​വ​ധി താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തു​ക​യും രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലേ​ക്ക്​ വ​ള​ർ​ത്തു​ക​യും ചെ​യ്​​ത അ​ദ്ദേ​ഹ​ത്തി​​െൻറ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച്​ 1997ൽ ​ദ്രോ​ണാ​ചാ​ര്യ സ​മ്മാ​നി​ച്ചു.

Tags:    
News Summary - Joginder Singh Saini dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.