??????? ????????

വീട്ടിലേക്ക്​ മുങ്ങി; ആർചറെ പുറത്തിരുത്തി

ല​ണ്ട​ൻ: വി​ൻ​ഡീ​സ്​ ജ​യി​ച്ച ഒ​ന്നാം ടെ​സ്​​റ്റി​നു ശേ​ഷം ഏ​റെ ദൂ​രം യാ​​ത്ര​ചെ​യ്​​ത്​ വീ​ട്ടി​ൽ​പോ​യി മ​ട​ങ്ങി​യ ജൊ​ഫ്ര ആ​ർ​ച​ർ​ക്ക്​ ഇം​ഗ്ല​ണ്ട്​ ടീ​മി​ൽ ഇ​ടം​പോ​യി. സ​താം​പ്​​റ്റ​ണി​ൽ ന​ട​ന്ന ഒ​ന്നാം ടെ​സ്​​റ്റി​നു ശേ​ഷ​മാ​ണ്​ കാ​മു​കി​യെ കാ​ണാ​ൻ വാ​ഹ​ന​മോ​ടി​ച്ച്​ ഇൗ​സ്​​റ്റ്​ സ​സെ​ക്​​സി​ലെ ​വീ​ട്ടി​ലെ​ത്തി​യ​ത്. കോ​വി​ഡ്​ ച​ട്ട​പ്ര​കാ​രം പ​ര​മ്പ​ര​ക്കി​ടെ യാ​ത്ര പാ​ടി​ല്ല.

 

മൈ​താ​ന​ത്തോ​ടു ചേ​ർ​ന്ന ഹോ​ട്ട​ലി​ൽ ര​ണ്ടാ​ഴ്​​ച ക​ഴി​യ​ണം. ലം​ഘ​നം​ ക​ണ്ടെ​ത്തി​യ ഇം​ഗ്ലീ​ഷ്​ ടീം ​മാ​നേ​ജ്​​മ​​െൻറ്​ ഉ​ന്ന​ത ത​ല യോ​ഗം​ ചേ​ർ​ന്ന്​ ര​ണ്ടാം ടെ​സ്​​റ്റി​നു​ള്ള ടീ​മി​​ൽ​നി​ന്ന്​ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ഇ​നി അ​ഞ്ചു ദി​വ​സം ഏ​കാ​ന്ത നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ശേ​ഷം ര​ണ്ടു കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക​ൾ​കൂ​ടി പൂ​ർ​ത്തി​യാ​ക്കി​യാ​ലേ ആ​ർ​ച​റെ പ​ര​മ്പ​ര​യി​ലെ തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ പ​രി​ഗ​ണി​ക്കൂ. ആ​ദ്യ ടെ​സ്​​റ്റി​ൽ താ​രം മൂ​ന്ന്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യി​രു​ന്നു.

ഇം​ഗ്ല​ണ്ട്​ ക​ളി തോ​ൽ​ക്കു​ക​യും ചെ​യ്​​തു. മാ​ഞ്ച​സ്​​റ്റ​റി​ലാ​യി​രു​ന്നു ര​ണ്ടാം ടെ​സ്​​റ്റ്. ആ​ർ​ച്ച​റു​ടെ ന​ട​പ​ടി വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത​താ​ണ്​ ചെ​യ്​​ത​തെ​ന്ന്​ വി​ൻ​ഡീ​സ്​ ഇ​തി​ഹാ​സം മൈ​ക​ൽ ഹോ​ൾ​ഡി​ങ്​ പ​റ​ഞ്ഞു. 

LATEST VIDEO:
Full View
Tags:    
News Summary - Jofra Archer dropped by England after breach of biosecurity protocols-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.