ദുബൈ: ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ്ങില്‍ ഇനി ഇന്ത്യന്‍ ഭരണം. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായ അശ്വിന് പിന്നാലെ രണ്ടാം സ്ഥാനത്ത് രവീന്ദ്ര ജദേജയുമത്തെിയതോടെ ലോകക്രിക്കറ്റ് ബൗളിങ്ങിന്‍െറ കടിഞ്ഞാണ്‍ ഇന്ത്യക്കായി. ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ പത്ത് വിക്കറ്റ് നേട്ടം കൊയ്താണ് രവീന്ദ്ര ജദേജ ഐ.സി.സി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയത്.
ഇതോടെ, 42 വര്‍ഷത്തിനു ശേഷം ഇതാദ്യമായി ഇന്ത്യക്കാര്‍ ഒന്നും രണ്ടും സ്ഥാനത്ത് ഒരുമിച്ചത്തെി. ചെന്നൈ ടെസ്റ്റില്‍ ഇരു ഇന്നിങ്സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തിയ ജദ്ദു, അഞ്ച് ടെസ്റ്റിലായി 26 വിക്കറ്റുകള്‍ വീഴ്ത്തി. റാങ്കിങ്ങില്‍ ഒറ്റയടിക്ക് 66 പോയന്‍റ് നേടിയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബൗളിങ് പട്ടികയില്‍ കുതിച്ചത്. ഒന്നാം സ്ഥാനത്തുള്ള അശ്വിനുമായി എട്ട് പോയന്‍റിന്‍െറ മാത്രം വ്യത്യാസം. അഞ്ച് ടെസ്റ്റില്‍ 28 വിക്കറ്റാണ് അശ്വിന്‍ നേടിയത്. ബിഷന്‍ സിങ് ബേദിയും ബി. ചന്ദ്രശേഖരുമാണ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനം ഒരേസമയം പങ്കിട്ട ഇന്ത്യക്കാര്‍. 1974ലായിരുന്നു ഇത്.
ഓള്‍റൗണ്ട് പട്ടികയില്‍ അശ്വിന്‍ ഒന്നും ജദേജ മൂന്നും സ്ഥാനത്താണ്. ട്രിപ്ള്‍ സെഞ്ച്വറി നേടിയ മലയാളി താരം കരുണ്‍ നായരും ലോകേഷ് രാഹുലും ഐ.സി.സി റാങ്കിങ്ങില്‍ കാര്യമായ നേട്ടമുണ്ടാക്കി. കരുണ്‍ 122 സ്ഥാനം കയറി 55ലത്തെിയപ്പോള്‍, ലോകേഷ് 29 സ്ഥാനം കയറി 51ലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.