Posted On
date_range Updated On
date_range രണ്ട് മത്സരങ്ങളുടെ വേദി പുണെയിൽ നിന്നും കൊൽക്കത്തയിലേക്ക് മാറ്റി
കൊൽക്കത്ത: മേയ് 23, 25 തീയതികളിലായി നടക്കുന്ന െഎ.പി.എൽ പ്ലേ ഒാഫിലെ എലിമിനേറ്റർ, രണ്ടാം ക്വാളിഫയർ മത്സരങ്ങൾ പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽനിന്നും കൊൽക്കത്ത ഈഡൻ ഗാർഡൻസിലേക്ക് മാറ്റി.
നേരത്തേ കാവേരി നദീജലത്തർക്കവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെത്തുടർന്ന് ചെന്നൈ സൂപ്പർ കിങ്സിെൻറ ആറു ഹോം മത്സരങ്ങൾ ചെന്നൈയിൽനിന്ന് പുണെയിലേക്ക് മാറ്റിയിരുന്നു.
ഇതേതുടർന്നാണ് കൊൽക്കത്തക്ക് മത്സരം അനുവദിക്കാൻ ഐ.പി.എൽ ഗവേണിങ് കൗൺസിൽ തീരുമാനിച്ചത്. മേയ് 22െൻറ ആദ്യ ക്വാളിഫയറും 27െൻറ ഫൈനലും മുംബൈ വാംഖഡെയിൽ തന്നെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.