Posted On
date_range Updated On
date_range സഞ്ജുവിന് വില എട്ടുകോടി
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ കോടികളുടെ തിളക്കവുമായി മലയാളി താരം സഞ്ജു വി. സാംസൺ. 11ാം സീസണിെൻറ ലേലത്തിൽ എട്ടുകോടി രൂപക്ക് രാജസ്ഥാൻ റോയൽസാണ് സഞ്ജുവിനെ സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന മികവുമായി ലേലമേശയിലെത്തിയ സഞ്ജുവിന് ഒരു കോടി രൂപയായിരുന്നു അടിസ്ഥാന വില.
എന്നാൽ, കൂടുതൽ ടീമുകൾ വാശിയോടെ രംഗത്തെത്തിയതോടെ മലയാളിതാരത്തിെൻറ വില എട്ടുകോടിയിലെത്തി. മറ്റൊരു മലയാളി താരം കരുൺ നായരെ കിങ്സ് ഇലവൻ പഞ്ചാബ് 5.60 കോടിക്ക് സ്വന്തമാക്കി.
കഴിഞ്ഞ സീസണിൽ ശ്രദ്ധേയ പ്രകടനം നടത്തിയ ബേസിൽ തമ്പിയെ 95 ലക്ഷം രൂപക്ക് സൺറൈസേഴ്സ് ഹൈദരാബാദ് പിടിച്ചു. ഇംഗ്ലണ്ട് ഒാൾറൗണ്ടർ ബെൻ സ്റ്റോക്സാണ് (12.50 കോടി) ലേലത്തിലെ ഏറ്റവും വിലയേറിയ താരം. ഇന്ത്യക്കാരിൽ മനീഷ് പാണ്ഡെയും കെ.എൽ. രാഹുലും (11 കോടി) മുന്നിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.