Posted On
date_range Updated On
date_range െഎ.പി.എൽ താരലേലം ഇന്ന്
ജയ്പുർ: െഎ.പി.എൽ 11ാം സീസണിെൻറ താരലേലം ഇന്ന് ജയ്പുരിൽ. എട്ടു ടീമുകളിലെ 70 ഒഴിവുകളിലേക്കായി 346 താരങ്ങളാണ് ലേ ലത്തിനുള്ളത്. രജിസ്റ്റർ ചെയ്ത 1003 കളിക്കാരിൽനിന്ന് ടീമുകളുടെ ഷോർട്ട്ലിസ്റ്റുകൾ പരിഗണിച്ചാണ് 346 പേരെ ലേലത്തിലേക്ക് തിരഞ്ഞെടുത്തത്. 23 പേരെ നിലനിർത്തിയ ചെന്നൈ സൂപ്പർ കിങ്സിന് രണ്ടു പേരെ മാത്രമേ ആവശ്യമുള്ളൂ. ഹൈദരാബാദ്-5, കൊൽക്കത്ത-12, രാജസ്ഥാൻ-9, മുംബൈ ഇന്ത്യൻസ്-7, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്-10, കിങ്സ് ഇലവൻ പഞ്ചാബ്-15, ഡൽഹി കാപിറ്റൽസ്-10 എന്നിങ്ങനെയാണ് മറ്റു ടീമുകൾക്ക് ആവശ്യമുള്ള കളിക്കാരുടെ എണ്ണം. യുവരാജ് സിങ്, വൃദ്ധിമാൻ സാഹ, മുഹമ്മദ് ഷമി, അക്സർ പേട്ടൽ എന്നീ ഇന്ത്യൻ താരങ്ങൾ ലേലപ്പട്ടികയിലുണ്ട്. 1.5 കോടി അടിസ്ഥാന വിലയുള്ള ജയദേവ് ഉനദ്കടാണ് ഇന്ത്യൻനിരയിലെ മൂല്യമേറിയ താരം. മലയാളികളായ സചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, സന്ദീപ് വാര്യർ , നിധീഷ് എം.ഡി എന്നിവർക്ക് 20 ലക്ഷം രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.