ഐ.പി.എൽ: രഹാനക്ക്​ 12 ലക്ഷം പിഴ

മുംബൈ: കുറഞ്ഞ ഒാവർ നിരക്കിനെ തുടർന്ന്​ രാജസ്ഥാൻ റോയൽസ്​ ക്യാപ്​റ്റൻ അജിങ്ക്യ രഹാനക്ക്​ 12 ലക്ഷം പിഴ. ​നിശ്​ചിത സമയത്തിനുള്ളിൽ ഒാവർ പൂർത്തിയാക്കാത്തതിനെ തുടർന്ന്​ രാജസ്ഥാൻ റോയൽസ്​ ക്യാപ്​റ്റൻ അജിങ്ക്യ രഹാനക്ക്​ 12 ലക്ഷം രൂപ പിഴ ചുമത്തുന്നുവെന്നാണ്​ െഎ.പി.എൽ അധികൃതർ അറിയിച്ചിരിക്കുന്നത്​. വാങ്കഡേ സ്​റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ മൽസരത്തിനിടെയായിരുന്നു സംഭവം.

പ്ലേ ഒാഫ്​ പ്രതീക്ഷകൾ നില നിർത്താൻ ജയം അനിവാര്യമായിരുന്ന മൽസരത്തിൽ രാജസ്ഥാൻ റോയൽസ്​ മുംബൈയെ ഏഴ്​ വിക്കറ്റിന്​ തകർത്തിരുന്നു. ജോസ്​ ബട്ട്​ലറി​​​​​െൻറ തകർപ്പൻ ഇന്നിങ്​സി​​​​​െൻറ കരുത്തിലായിരുന്നു രാജസ്ഥാൻ റോയൽസി​​​​​െൻറ വിജയം. വിജയത്തോടെ 12 മൽസരങ്ങളിൽ നിന്ന്​ 12 പോയിൻറുമായി രാജസ്ഥാൻ റോയൽസ്​ അഞ്ചാം സ്ഥാനത്താണ്​. 

നേരത്തെ റോയൽ ചലഞ്ചേഴ്​സ്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിക്കും കുറഞ്ഞ ഒാവർ നിരക്കി​​​​​െൻറ പേരിൽ ​െഎ.പി.എല്ലിൽ ​പിഴ ശിക്ഷ ലഭിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്​സിനെതിരായ മൽസരത്തിലെ കുറഞ്ഞ ഒാവർ നിരക്കിന്​ 12 ലക്ഷം രൂപയാണ്​ കോഹ്​ലിക്കും പിഴ ചുമത്തിയത്​.

Tags:    
News Summary - IPL 2018: Rahane Fined Rs 12 Lakh For Slow-over Rate Against MI-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.