സൂറത്ത്: ദക്ഷിണാഫ്രിക്കൻ വനിതാ ടീമിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യക്കായി കളത്തി ലിറങ്ങിയ ഷഫാലി വർമ രാജ്യത്തിനായി ട്വൻറി20യിൽ അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ ത ാരമെന്ന റെക്കോഡ് സ്വന്തമാക്കി. ഹരിയാനയിൽനിന്നുള്ള 15 വയസ്സുകാരി ഇന്ത്യക്കായി ഇന്നിങ്സ് ഓപൺ ചെയ്തെങ്കിലും റണ്ണൊന്നുമെടുക്കാതെ പുറത്തായി. 2013ൽ ബംഗ്ലാദേശിനെതിരെ 16 വയസ്സും 204 ദിവസവും പ്രായമായിരിക്കെ അരങ്ങേറിയ സ്നേഹ ദീപ്തിയുടെ റെക്കോഡാണ് തിരുത്തിയത്.
ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന പ്രായം കുറഞ്ഞ താരങ്ങളിൽ ഗാർഗി ബാനർജിക്ക് (14 വർഷം 165 ദിവസം-ഇംഗ്ലണ്ട് 1978) പിന്നിൽ രണ്ടാമതാണ് ഷഫാലി (15 വർഷം 239 ദിവസം). നാലോവറിൽ മൂന്ന് മെയ്ഡനുകളടക്കം മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയുടെ മികവിൽ ഇന്ത്യ 11 റൺസിന് സന്ദർശകരെ പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.