Posted On
date_range Updated On
date_range കോച്ചാകാൻ അപേക്ഷയുമായി മനോജ് പ്രഭാകർ; അഭിമുഖം നടത്തുന്നത് കപിൽ
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ടീം പരിശീലക സ്ഥാനത്തേക്ക് താൽപര്യം അറിയിച്ച് മുൻ ഒാൾറൗ ണ്ടർ മനോജ് പ്രഭാകറും. ബി.സി.സി.െഎയുടെ പരസ്യത്തിന് പ്രതികരണമായി പ്രഭാകർ അപേക്ഷ സമർപ്പിച്ചു. അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുത്താൽ കപിൽദേവ് നയിക്കുന്ന പാനലിന് മുന്നിൽ ബദ്ധവൈരിയായ പ്രഭാകറും അഭിമുഖത്തിനിരിക്കേണ്ടിവരും.
ക്രിക്കറ്റ് വാതുവെപ്പ് കേസിൽ വിലക്ക് നേരിട്ട പ്രഭാകർ കപിൽദേവിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് പ്രഭാകർ ഒഴിഞ്ഞുമാറി. മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഹെർഷൽ ഗിബ്സ്, ഡേവ് വാട്മോർ, ടോം മൂഡി, മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ് എന്നിവരാണ് പരിശീലക സ്ഥാനത്തേക്ക് രംഗത്തുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.