ട്വൻറി20 പരമ്പര: സുരക്ഷ കണക്കിലെടുത്ത് മത്സരക്രമത്തിൽ മാറ്റം

മുംബൈ: ഇന്ത്യ-വെസ്​റ്റിൻഡീസ്​ ട്വൻറി20 പരമ്പരയുടെ മത്സരക്രമത്തിൽ മാറ്റം. ബാബരി മസ്​ജിദ്​ തകർക്കപ്പെട്ടതി​​െ ൻറ വാർഷിക ദിനവും ബി.ആർ.​ അംബേദ്​കറുടെ മഹാപരിനിർവാൺ ദിനവും ആയതിനാൽ നഗരത്തിൽ അതിജാഗ്രത പാലിക്കേണ്ടതിനാൽ മുംബൈ ട്വൻറി20ക്ക്​ മതിയായ സുരക്ഷയൊരുക്കുന്നതിൽ ബുദ്ധിമുട്ട്​ നേരിടുമെന്ന്​ പൊലീസ്​ അറിയിച്ചതിനെത്തുടർന്നാണ്​ മാറ്റം. പുതുക്കിയ ഫിക്​സ്​ചർ പ്രകാരം പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ ആറിന്​ ഹൈദരാബാദിലും മൂന്നാമത്തെയും അവസാനത്തെയും മത്സരം 11ന്​ മുംബൈയിലും നടക്കും.

Tags:    
News Summary - india vs west indies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.