ടെസ്​റ്റ്​ സന്നാഹത്തിന്​ ടീം ഇന്ത്യ; കോ​ഹ്​​ലി​ക്ക്​ വി​ശ്ര​മ​മ​നു​വ​ദി​ച്ചേ​ക്കും

കൂ​ളി​ഡ്​​ജ്​ (ആ​ൻ​റി​ഗ്വ): ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക്ക്​ മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ ടീം ​വെ​സ്​​റ്റി​ൻ​ഡ ീ​സ്​ ​ബോ​ർ​ഡ്​ ഇ​ല​വ​നു​മാ​യി ത്രി​ദി​ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു. മൂ​ന്നാം ഏ​ക​ദി​ന​ത്തി​നി​ടെ ത​ള്ള​വി​ര​ലി​ന്​ പ​രി​ക്കേ​റ്റ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ വി​ശ്ര​മ​മ​നു​വ​ദി​ച്ചേ​ക്കും. ടെ​സ്​​റ്റ്​ സ്​​പെ​ഷ​ലി​സ്​​റ്റു​ക​ളാ​യ ചേ​തേ​ശ്വ​ർ പൂ​ജാ​ര​ക്കും അ​ജി​ൻ​ക്യ ര​ഹാ​നെ​ക്കു​മൊ​പ്പം പ​രി​മി​ത ഒാ​വ​ർ മ​ത്സ​ര​ങ്ങ​ളി​ൽ വി​ശ്ര​മം അ​നു​വ​ദി​ച്ച ജ​സ്​​പ്രീ​ത്​ ബൂം​റ​യും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത്​ പ​ര​മ്പ​ര​ക്ക്​ ഒ​രു​ങ്ങാ​നാ​കും ശ്ര​മി​ക്കു​ക.

ര​ണ്ടു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്​​റ്റി​ന്​ ആ​ഗ​സ്​​റ്റ്​ 22ന്​ ​തു​ട​ക്ക​മാ​കും. ട്വ​ൻ​റി20 പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ (3-0)​ ശേ​ഷം ഏ​ക​ദി​ന പ​ര​മ്പ​ര​യും ഇ​ന്ത്യ 2-0ത്തി​ന്​ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. മ​ഴ​മൂ​ലം 35 ഒാ​വ​റാ​ക്കി ചു​രു​ക്കി​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ​ഡ​ക്​​വ​ർ​ത്ത്​ ലൂ​യി​സ്​ നി​യ​മ​പ്ര​കാ​രം ആ​റു​വി​ക്ക​റ്റി​നാ​യി​രു​ന്നു​ ഇ​ന്ത്യ​ൻ ജ​യം. ക്യാ​പ്​​റ്റ​ൻ കോ​ഹ്​​ലി​യും (114 നോ​ട്ടൗ​ട്ട്) ശ്രേ​യ​സ് അ​യ്യ​രും (65) ഉ​ജ്ജ്വ​ല ഫോം ​​തു​ട​ർ​ന്ന​തോ​ടെ 255 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം 15 പ​ന്തു​ക​ൾ ശേ​ഷി​ക്കേ നാ​ലു​വി​ക്ക​റ്റ്​ മാ​ത്രം ന​ഷ്​​ട​പ്പെ​ടു​ത്തി ഇ​ന്ത്യ മ​റി​ക​ട​ന്നു.

Tags:    
News Summary - India vs West Indies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.