രണ്ടാം ട്വൻറി 20യിൽ ദക്ഷിണാഫ്രിക്കക്ക്​ ആറ്​ വിക്കറ്റ്​ ജയം

സെഞ്ചൂറിയൻ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ദക്ഷിണാഫ്രിക്കക്ക്​ ആറ്​ വിക്കറ്റ്​ ജയം. ഇന്ത്യ ഉയർത്തിയ 189 റൺസ്​ വിജയലക്ഷ്യം എട്ട്​ പന്തുകൾ ബാക്കി നിൽക്കെ നാല്​ വിക്കറ്റ്​ നഷ്​ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. കലേസ​​െൻറയും  ഡുമിനിയുടെയും അർധസെഞ്ച്വറികളാണ്​ ദക്ഷിണാഫ്രിക്കക്ക്​ വിജയം സമ്മാനിച്ചത്​. ഇന്ത്യൻ ബൗളർമാരിൽ ഉനദ്​കട്ട്​ മാത്രമേ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു.​

നേരത്തെ മഹേന്ദ്ര സിങ്​ ധോനിയും മനീഷ്​ പാണ്ഡെയും തിരികൊളുത്തിയ വെടിക്കെട്ടി​​​​െൻറ കരുത്തിൽ രണ്ടാം ട്വൻറി 20യിൽ ഇന്ത്യക്ക്​ കൂറ്റൻ സ്​കോർ കണ്ടെത്തിത്​. 28 പന്തിൽ 52 റൺസടിച്ച മുൻ നായകനും, 48 പന്തിൽ 79 അടിച്ചു കൂട്ടിയ മനീഷ്​ പാണ്ഡെയുമാണ്​ കുറഞ്ഞ സ്​കോറിലൊതുങ്ങുമെന്ന്​ തോന്നിച്ച കളിയിൽ സന്ദർശകരെ തിരിച്ച്​ കൊണ്ടുവന്നത്​. 

ടോസ്​ നഷ്​ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ വിക്കറ്റുകൾ നിരനിരയായി ദക്ഷിണാഫ്രിക്കൻ ബൗളർമാർ വീഴ്​ത്തിയപ്പോൾ ഒരു ഘട്ടത്തിൽ ​4ന്​ 90 എന്ന നിലയിലായിരുന്നു ഇന്ത്യ. റൺസൊന്നും എടുക്കാൻ അനുവദിക്കാതെ തുടക്കത്തിൽ തന്നെ രോഹിത്​ ശർമയെ പുറത്താക്കി ജൂനിയർ ഡാലയാണ്​ ഇന്ത്യയെ പ്രതിസന്ധിയിലാക്കിയത്​. രണ്ടാം ഒാവറി​ലെ ആദ്യ പന്തിൽ രോഹിതിനെ ഡാല എൽബിയിൽ കുരുക്കുകയായിരുന്നു. അഞ്ചാം ഒാവറിൽ മികച്ച ഫോമിലായിരുന്ന ശിഖർ ധവാനെ (24) ജെ.പി ഡ്യുമിനി ഫർഹാൻ ബെഹർദിയ​​​​െൻറ കൈകളിലെത്തിച്ചു. നായകൻ വിരാട്​ കോഹ്​ലിയെ(1) ജൂനിയർ ഡാലയും സുരേഷ്​ റൈനയെ (31)​ അൻഡി​െല പെഹ്​ലുക്വായോയും തിരിച്ചയച്ചു. തുടർന്ന്​ ചേർന്ന ​േധാനി പാണ്ഡെ സഖ്യമാണ്​ പൊരുതിയത്​. 

ആദ്യ ട്വൻറി 20യിൽ നേടിയ വമ്പൻ വിജയത്തിന്​ ശേഷം സെഞ്ചൂറിയനിൽ ഇറങ്ങിയ സന്ദർശകർ വിജയം കരസ്​ഥമാക്കി പരമ്പര നേടാനാണ്​ ലക്ഷ്യമിടുന്നത്​. അതേ സമയം മുൻനിര താരങ്ങൾ പരിക്കി​​​​െൻറ പിടിയിലായതിനാൽ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെയാണ്​ ദക്ഷിണാഫ്രിക്ക ഇന്ന്​ ഇറക്കിയത്​. ജസ്​പ്രീത്​ ബുംറയില്ലാതെ ഇറങ്ങിയ ഇന്ത്യൻ​ നിരയിൽ ശർദൂൽ താക്കൂറാണ്​ പകരക്കാരനായി എത്തിയത്​.

Tags:    
News Summary - India vs South Africa -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT