വീണ്ടും സ്​പിൻ ആക്രമണം; തകർന്നടിഞ്ഞ്​ ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയൻ: ചൈനാമാൻ കുൽദീപ്​ യാദവി​​​െൻറ സ്​പിൻ ആക്രമണത്തിൽ തകർന്നടിഞ്ഞ്​ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്​ നിര. രണ്ട്​ ഒാവറിൽ ഏഴ്​ റൺസ്​ വഴങ്ങി രണ്ട്​ വിക്കറ്റ്​ വീഴ്​ത്തിയ യാദവും യുസ്​വേന്ദ്ര ചാഹലുമാണ്​ ആതിഥേയ​രുടെ മുൻ നിര ബാറ്റ്​സ്​മാൻമാരെ തിരിച്ചയച്ചത്​. നിലവിൽ 63 ന്​ നാല്​ എന്ന പരിതാപകരമായ നിലയിലാണ്​ ദക്ഷിണാഫ്രിക്ക. ഹാഷിം അംലയെ പുറത്താക്കി ബുവനേഷ്വർ കുമാറാണ്​ ദക്ഷിണാഫ്രിക്കയെ ആദ്യം ഞെട്ടിച്ചത്​. 

നായകൻ കളം നിറഞ്ഞ ആദ്യ ഏകദിനത്തിലെ ജയത്തിന്​ ശേഷം ഇന്ത്യ രണ്ടാം ഏകദിന പോരാട്ടത്തിനിറങ്ങിയ സന്ദർശകർ ടോസ്​ നേടി ബൗളിങ്​ തിരഞ്ഞെടുക്കുകയായിരുന്നു. 

സ്​പിൻ ആക്രമണവും കോഹ്​ലി രഹാനെ കൂട്ട്​ കെട്ടും വിജയം നൽകിയ ആദ്യ ഏകദിനം പോലെ കുറഞ്ഞ സ്​കോറിന്​ ആതിഥേയരെ ഒതുക്കി പിന്തുടർന്ന്​ ജയിക്കാനായിരിക്കും ഇന്ന്​ ഇന്ത്യയുടെ ലക്ഷ്യം. ആദ്യ ഏകദിനത്തിലെ അതേ ടീമിനെയാണ്​ രണ്ടാം ഏകദിനത്തിലും ഉൾപെടുത്തിയത്​. 

22 കാരനായ ​െഎഡൻ മാർക്രമി​​​െൻറ നായകത്വത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക ഡു പ്ലെസിസി​​​െൻറ അഭാവത്തിൽ പരമ്പരയിലെ ആദ്യ വിജയം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്​.


 


 

Tags:    
News Summary - india vs south africa second odi - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT