ഇംഗ്ലണ്ടിന്​ 521 റൺസ്​ വിജയലക്ഷ്യം

നോട്ടിങ്​ഹാം: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ്​ ടെസ്റ്റിൽ ഇംഗ്ലണ്ടിന്​ 521 റൺസ്​ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്​സ് ഏഴിന്​​ 352 റൺസ്​ എന്ന നിലയിൽ​​ ഇന്ത്യ ഡിക്ലയർ ചെയ്​തു​. സെഞ്ച്വറി നേടിയ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി(103)യുടെയും അർധസെഞ്ച്വറികൾ നേടിയ ചേതശ്വർ പൂജാര(72) ഹാർദിക്​ പാണ്ഡ്യ(52) എന്നിവരുടെ ഇന്നിങ്​സുകളാണ്​ ഇന്ത്യക്ക്​ കരുത്തായത്​. ഇംഗ്ലീഷ്​ നിരയിൽ റാഷിദ്​ മൂന്ന്​ വിക്കറ്റ്​ സ്വന്തമാക്കി.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്​സ്​ സ്​കോറായ 357 റൺസ്​ പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട്​ 161 റൺസിന്​ വീണിരുന്നു. ഹാർദ്ദിക്​ പാണ്ഡ്യയുടെ അഞ്ച്​ വിക്കറ്റ്​ നേട്ടമായിരുന്നു ഇന്ത്യയെ സഹായിച്ചത്​. ആദ്യ രണ്ട്​ ടെസ്റ്റുകളിലേറ്റ പരാജയത്തിന്​ മറുപടി നൽകാനാണ് നോട്ടിങ്​ഹാമിൽ ഇന്ത്യ ലക്ഷ്യമിടുന്നത്​.

Tags:    
News Summary - india vs england 3rf test-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT