ഹൈദരാബാദ്: അദ്ഭുതങ്ങള്‍ സംഭവിച്ചില്ളെങ്കില്‍ തിങ്കളാഴ്ച വിരാട് കോഹ്ലിക്കും സംഘത്തിനും കാത്തിരിക്കുന്നത് ഗംഭീരജയത്തിന്‍െറ പകല്‍. ബംഗ്ളാദേശ് ചെറുത്തുനില്‍പിന്‍െറ മുനയൊടിച്ച നാലാം ദിനത്തില്‍ സമ്പൂര്‍ണ മേധാവിത്വം നേടിയ ഇന്ത്യ ഏക ടെസ്റ്റില്‍ തകര്‍പ്പന്‍ ജയത്തിലേക്ക്. ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ അവസാനദിനത്തില്‍ ബംഗ്ളാദേശിന് ഇനിവേണ്ടത് 356 റണ്‍സ്, കൈയിലുള്ളത് ഏഴ് വിക്കറ്റുകള്‍ മാത്രം. സ്പിന്നര്‍മാരെ തുണച്ചുതുടങ്ങിയ വിക്കറ്റില്‍ നിലവിലെ സാഹചര്യത്തില്‍ അതിശക്തമായ ചെറുത്തുനില്‍പ് ബംഗ്ളാദേശിന് അസാധ്യം.
മൂന്നാംദിനം മാരത്തണ്‍ ഇന്നിങ്സ് കാഴ്ചവെച്ച ബംഗ്ളാദേശ് മധ്യനിര ഞായറാഴ്ച 24 ഓവറിനിടെ 66 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും പൂര്‍ണമായും കീഴടങ്ങി. ആറിന് 322 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ചവര്‍ സ്കോര്‍ ബോര്‍ഡ് 388ലത്തെുമ്പോഴേക്കും പുറത്തായി. ഇന്ത്യക്ക് 299 റണ്‍സിന്‍െറ ഒന്നാം ഇന്നിങ്സ് ലീഡ്. ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഉറച്ചുനിന്ന മുഷ്ഫിഖുര്‍ റഹീം (127) സെഞ്ച്വറിയും കടന്ന് പത്താം വിക്കറ്റില്‍ മാത്രമാണ് കീഴടങ്ങിയത്. എന്നാല്‍, എതിരാളിയെ ഫോളോഓണ്‍ ചെയ്യാന്‍ വിടാതെ ലീഡുയര്‍ത്തി കളിയില്‍ ഫലം സൃഷ്ടിക്കുകയായിരുന്നു ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ലക്ഷ്യം. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ 29 ഓവര്‍ ബാറ്റ് ചെയ്ത് നാലു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത് കളി അവസാനിപ്പിക്കുകയായിരുന്നു. ഓപണര്‍ മുരളി വിജയ് (7), ലോകേഷ് രാഹുല്‍ (7) എന്നിവര്‍ എളുപ്പം പുറത്തായപ്പോള്‍ ചേതേശ്വര്‍ പുജാരയും (54 നോട്ടൗട്ട്), വിരാട് കോഹ്ലിയും (38) ചേര്‍ന്ന് ഇന്ത്യന്‍ പദ്ധതി നടപ്പാക്കി. കോഹ്ലി എളുപ്പം മടങ്ങിയെങ്കിലും അജിന്‍ക്യ രഹാനെ (28) എത്തി ഇന്ത്യന്‍ സ്കോര്‍ 150 കടത്തി. ഒരു സിക്സും രണ്ട് ബൗണ്ടറിയുമായി നിലയുറപ്പിക്കുന്നതിനിടെ രഹാനെയും മടങ്ങി. ജദേജ എത്തിയതോടെ ഡിക്ളറേഷന്‍ സൂചനകളും കണ്ടു. എളുപ്പത്തില്‍ സ്കോര്‍ബോര്‍ഡ് ഉയര്‍ത്തിയ ജദേജ പത്ത് പന്തില്‍ ഒരോ സിക്സും ബൗണ്ടറിയും പറത്തി 16 റണ്‍സെടുത്തു. ചായക്കുപിന്നാലെ കോഹ്ലിയുടെ ഡിക്ളറേഷനും.
സെഞ്ച്വറി തികച്ച മുഷ്ഫിക്കർ റഹിമിൻെറ ആഹ്ലാദം
458 റണ്‍സ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ബംഗ്ളാദേശിന് തുടക്കംതന്നെ പിഴച്ചു. ഓപണര്‍ തമീം ഇഖ്ബാലിന്‍െറ വിക്കറ്റാണ് (3) ആറാം ഓവറില്‍ അശ്വിന് ലഭിച്ചത്. രണ്ടാം വിക്കറ്റില്‍ സൗമ്യ സര്‍ക്കാറും (42), മുഅ്മിനുല്‍ ഹഖും (27) ചേര്‍ന്നതോടെ സന്ദര്‍ശകരുടെ ചെറുത്തുനില്‍പ് ആരംഭിച്ചു. 15 ഓവര്‍ നീണ്ട കൂട്ടുകെട്ട് 60ലത്തെിയതോടെ ഉജ്ജ്വല ക്യാച്ചിലൂടെ രഹാനെ, സൗമ്യ സര്‍ക്കാറിനെ മടക്കി. വിക്കറ്റ് ജദേജക്ക്. അധികം വൈകും മുമ്പ് മുഅ്മിനുല്‍, അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ മഹ്മൂദുല്ലയും (9), ഷാക്കിബുല്‍ ഹസനുമാണ് (21) ക്രീസില്‍. 90 ഓവര്‍ പിടിച്ചുനില്‍ക്കുകയെന്ന വെല്ലുവിളിയാണ് തിങ്കളാഴ്ച സന്ദര്‍ശകര്‍ക്ക് മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.