??.?? ????????? ????????

ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 145 റൺസ്

നാഗ്പുര്‍: കാണ്‍പുരിലെ ആദ്യ ട്വന്‍റി20യിലെ തോല്‍വിക്കുശേഷം ഇംഗ്ളണ്ടിനെതിരായ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ശരാശരി സ്കോർ. നിശ്ചിത ഒാവറിൽ ​എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് കോഹ്ലിയും കൂട്ടരും അടിച്ചെടുത്തത്. ലോകേശ് രാഹുൽ(71), ക്യാപ്റ്റൻ വിരാട് കോഹ്ലി(21), മനീഷ് പാണ്ഡ്യേ(30) എന്നിവർക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങാനായത്. റെയ്ന(7), യുവരാജ്(4), ധോണി(5), ഹർദിക് പാണ്ഡ്യേ(2) എന്നിവർക്ക് അധികനേരം ക്രീസിൽ നിൽക്കാനായില്ല. കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി ഇംഗ്ലീഷ് ബൗളിങ് ഡിപ്പാർട്ട്മെൻറ് ഇന്ത്യൻ ബാറ്റിങ് നിരയെ ശരിക്കും പിടിച്ചുകെട്ടിയിടുകയായിരുന്നു. ഇംഗ്ലീഷ് നിരയിൽ ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇംഗ്ളണ്ടിനെതിരെ ടെസ്റ്റും ഏകദിനവും ആധികാരികമായി ജയിച്ച ഇന്ത്യക്ക് മൂന്നു മത്സരങ്ങളടങ്ങിയ ട്വന്‍റി20യില്‍ പരമ്പര തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണിത്. ഇന്ന് ജയിച്ചില്ളെങ്കില്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. ഒപ്പം, 15 മാസത്തിനിടയിലെ ആദ്യ പരമ്പര തോല്‍വിയുമാവും. 2015 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 2-3ന് പരമ്പര കൈവിട്ടതിനുശേഷം ഇന്ത്യയെ കീഴടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. തോറ്റാല്‍ നായകസ്ഥാനം ഏറ്റെടുത്തതിനുശേഷം വിരാട് കോഹ്ലിക്കുള്ള ആദ്യ തിരിച്ചടിയുമാകുമിത്. കഴിഞ്ഞകളിയില്‍ ഇംഗ്ളണ്ടിന്‍െറ പേസ് ആക്രമണത്തിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. 

 

 

Tags:    
News Summary - india england

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.