????????? ??????? ?????? ??????????? ????????? ????? ????????????? ???????? ?????????

കേദാറിന്‍െറ വെടിക്കെട്ട് ഇന്ത്യയെ രക്ഷിച്ചില്ല; ഇംഗ്ലണ്ടിന് ആശ്വാസ ജയം

കൊല്‍ക്കത്ത: ഇന്ത്യയുടെ പോരാട്ടവീര്യത്തെ തോല്‍പിച്ച് ഏകദിന പരമ്പരയില്‍ ഇംഗ്ളണ്ടിന് ആശ്വാസ ജയം. മൂന്നാമത്തെ മത്സരവും 300കടന്നപ്പോള്‍, അവസാന പന്തുവരെ മാറിമറിഞ്ഞ ആവേശത്തിനൊടുവില്‍ അഞ്ചു റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ ജയം. ആദ്യ രണ്ടു കളിയും ജയിച്ച ഇന്ത്യ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. 

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി റണ്‍സൊഴുകുന്ന ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ ഇംഗ്ളണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങിനെ ഒരിക്കല്‍കൂടി തച്ചുതകര്‍ത്ത ഇംഗ്ളീഷുകാര്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. ഓപണര്‍ ജാസണ്‍ റോയ് (65), സാം ബില്ലിങ്സ് (35) എന്നിവര്‍ നല്‍കിയ തുടക്കം മുതലെടുത്ത ഇംഗ്ളീഷുകാരെ ജോണി ബെയര്‍സ്റ്റോ (56), ഓയിന്‍ മോര്‍ഗന്‍ (43), ബെന്‍ സ്റ്റോക്സ് (57 നോട്ടൗട്ട്), ക്രിസ് വോക്സ് (34) എന്നിവര്‍ ചേര്‍ന്ന് മികച്ച സ്കോറിലേക്ക് നയിച്ചു. ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ മൂന്നും രവീന്ദ്ര ജദേജ രണ്ടും വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ ഓപണിങ് പതിവ് തെറ്റിച്ചില്ല. ധവാന് പകരമത്തെിയ അജിന്‍ക്യ രഹാനെയെ (1) രണ്ടാം ഓവറില്‍ നഷ്ടമായി. തൊട്ടുപിന്നാലെ ലോകേഷ് രാഹുലും (11) മടങ്ങി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കോഹ്ലി (55), യുവരാജ് (45) സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും അനാവശ്യ ഷോട്ടുകള്‍ ഇന്ത്യയുടെ താളം തെറ്റിച്ചു. അധികം വൈകുംമുമ്പ് എം.എസ്. ധോണിയും (25) മടങ്ങി. പിന്നാലെ കേദാര്‍ ജാദവും (90), ഹാര്‍ദിക് പാണ്ഡ്യയും (56) ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ് ഇന്ത്യക്ക് വീണ്ടും വിജയപ്രതീക്ഷ നല്‍കിയെങ്കിലും ക്രിസ് വോക്സിന്‍െറ അവസാന ഓവര്‍ കളി ഇംഗ്ളണ്ടിന്‍െറ കൈകളിലത്തെിച്ചു. 50ാം ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ രണ്ട് പന്തില്‍ 10 അടിച്ച ജാദവിനെ അഞ്ചാം പന്തില്‍ വോക്സ് പുറത്താക്കി. 
മൂന്ന് ട്വന്‍റി20 അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം 26ന് നടക്കും.

Tags:    
News Summary - india england

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT