Posted On
date_range Updated On
date_range ഒന്നാം നമ്പറാവാൻ കോഹ്ലിക്ക് അവസരം
ദുബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്താൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് െഎ.സി.സി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമതെത്താം. പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്കു നേരിടുന്ന ആസ്ട്രേലിയയുടെ സ്റ്റീവൻ സ്മിത്ത് തന്നെയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 26 പോയൻറ് പിറകിലാണ് രണ്ടാമതുള്ള കോഹ്ലി. അതിനും 48 പോയൻറ് പിറകിൽ ജോ റൂട്ട് മൂന്നാം സ്ഥാനത്തുണ്ട്.
ആദ്യ 50 റാങ്കിൽ അഞ്ചു വീതം ഇന്ത്യൻ, ഇംഗ്ലീഷ് താരങ്ങളുണ്ട്. ചേതേശ്വർ പുജാര (ആറ്), ലോകേഷ് രാഹുൽ (18), അജിൻക്യ രഹാനെ (19), ശിഖർ ധവാൻ (24), അലിസ്റ്റർ കുക്ക് (13), ജോണി ബെയർസ്റ്റോ (16), ബെൻ സ്റ്റോക്സ് (28), മുഇൗൻ അലി (43) എന്നിവർ.
ബൗളർമാരിൽ ഇംഗ്ലണ്ടിെൻറ ജെയിംസ് ആൻഡേഴ്സണാണ് ഒന്നാം റാങ്കിൽ. 12ാമതുള്ള സ്റ്റുവർട്ട് ബോർഡ് മാത്രമാണ് ആദ്യ 30 റാങ്കിലുള്ള മറ്റൊരു ഇംഗ്ലീഷ് ബൗളർ. എന്നാൽ, ആറ് ഇന്ത്യൻ ബൗളർമാർ ആദ്യ 30ലുണ്ട്. രവീന്ദ്ര ജദേജ (മൂന്ന്), രവിചന്ദ്ര അശ്വിൻ (അഞ്ച്), മുഹമ്മദ് ഷമി (17), ഭുവനേശ്വർ കുമാർ (25), ഇശാന്ത് ശർമ (26), ഉമേഷ് യാദവ് (28) എന്നിവരാണവർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.