ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം; മൂന്ന് വിക്കറ്റുകൾ നഷ്ടമായി

ചെന്നൈ: ​ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തിട്ടുണ്ട്. ജോ റൂട്ട്( 88), മൊയീൻ അലി (58) എന്നിവരാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയത്. ഒാപണർമാരായ അലിസ്റ്റർ കുക്ക് (10), കീറ്റോൺ ജെന്നിങ്സ് (1) എന്നിവർക്ക് തിളങ്ങാനായില്ല. എഴ് റൺസെടുക്കുന്നതിനെ ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും എടുത്തു.

നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഭുവനേശ്വർ കുമാറിൻെറ സ്ഥാനത്ത് ഇഷാന്ത് ശർമ്മയും ജയന്ദ് യാദവിൻെറ പകരം അമിത് മിശ്രയും കളത്തിലിറങ്ങി. പരമ്പരയിൽ ആദ്യമായാണ് ഇഷാന്തിറങ്ങുന്നത്. ചിക്കൻഗുനിയയും വിവാഹ നിശ്ചയവുമായി ടെസ്റ്റ് സ്ക്വാഡിൽ ഉണ്ടായിട്ടും ഇഷാന്തിന് പങ്കെടുക്കാനായില്ല. രവീന്ദ്ര ജഡേജക്ക് പകരക്കാരനായി ഇടംകൈയൻ സ്പിന്നർ അക്സർ പട്ടേലിനെ ഇന്ത്യ ടീമിലെടുത്തിരുന്നു. ഇംഗ്ലീഷ് സ്പിൻ ബൗളിങ് ആൾറൗണ്ടർ ലിയാം ഡാവ്സൺ ഇന്ന് അരങ്ങേറും. മറുവശത്ത് മുഖ്യ പേസര്‍ ജെയിംസ് ആന്‍ഡേഴ്്സണ്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. താരത്തിന് പരിക്കാണെന്നാണ് ടീം അധികൃതര്‍ നല്‍കുന്ന വിവരം.


ഇന്ത്യന്‍ മണ്ണില്‍ ഇനിയൊരു തോല്‍വി കൂടിയേറ്റുവാങ്ങാന്‍ മനസ്സില്ലാത്ത ഇംഗ്ളണ്ട് പൂര്‍ണ മുന്നൊരുക്കത്തോടെ ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലേക്ക് അവസാന ടെസ്റ്റ് മത്സരത്തിനായി എത്തുമ്പോള്‍, മറുവശത്ത് വിജയം തുടരാന്‍ വിരാട് കോഹ്ലിയും സംഘവും സര്‍വസജ്ജമാണ്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മൂന്നെണ്ണത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ടീമിലെ 11 താരങ്ങളും വിവിധ ഇന്നിങ്സുകളില്‍ മികവ് തെളിയിച്ചിരിക്കെ ആശങ്കകള്‍ യാതൊന്നുമില്ലാതെയാവും കോഹ്ലിയും കൂട്ടരും വെള്ളിയാഴ്ച പുല്‍മൈതാനിയിലേക്കത്തെുക. ‘വര്‍ദ ചുഴലിക്കാറ്റിന്‍െറ ആശങ്കകള്‍ വേണ്ടതില്ളെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐയെ അറിയിച്ചതോടെയാണ് ചെന്നൈയിലെ അവസാന മത്സരത്തില്‍ തീരുമാനമായത്. 

മഹേന്ദ്ര സിങ് ധോണി ഉപേക്ഷിച്ചുപോയ നായകസ്ഥാനം ഏറ്റെടുത്ത് ടീമിനെ വിജയങ്ങളില്‍നിന്ന് വിജയങ്ങളിലേക്ക് പടുത്തുയര്‍ത്തുന്ന വിരാട് കോഹ്ലിയുടെ പ്രകടനമാണ് ഈ കളിയിലും ആരാധകര്‍ ഉറ്റുനോക്കുന്നത്. പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ നാല് മത്സരങ്ങളിലായി 640 (40,49,167,81,62,6,235) റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ ഈ വര്‍ഷം ആയിരം റണ്‍സും താരം തികച്ചിരുന്നു. ഫോം കണ്ടത്തെിയ ഓപണര്‍ മുരളിവിജയിക്കൊപ്പം ലോകേഷ് രാഹുലും ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താനായാല്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനാവും. 

 


 

Tags:    
News Summary - india england chennai test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.