നികുതി തർക്കം; ചാമ്പ്യൻസ്​ ട്രോഫി ഇന്ത്യക്ക്​ നഷ്​ടമായേക്കും

ദുബൈ: നികുതി കിഴിവ്​ നൽകിയില്ലെങ്കിൽ 2021ലെ ചാമ്പ്യൻസ്​ ട്രോഫി ഇന്ത്യയിൽ നടത്തില്ലെന്ന ഭീഷണിയുമായി അന്താരാഷ്​ട്ര ക്രിക്കറ്റ്​ കൗൺസിൽ (​െഎ.സി.സി). വെള്ളിയാഴ്​ച നടന്ന ​െഎ.സി.സി ബോർഡ്​ മീറ്റിങ്ങിലാണ്​ തീരുമാനം.

​െഎ.സി.സിയുടെ പരിപാടികൾക്ക്​ നികുതി കിഴിവ്​ അനുവദിക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാറി​​െൻറ തീരുമാനത്തിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. ബി.സി.സി.​െഎ മുഖേന ​കേന്ദ്ര സർക്കാറുമായി ചർച്ച നടത്തുന്നുണ്ട്​. ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇന്ത്യൻ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്ന്​ കരുതുന്നു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നിശ്ചയിച്ച സമയത്തുതന്നെ ​മറ്റേതെങ്കിലും രാജ്യത്ത്​ ചാമ്പ്യൻഷിപ്​​ നടത്തുമെന്നും ​െഎ.സി.സി പ്രസ്​താവനയിൽ അറിയിച്ചു. 

നികുതി കിഴിവ്​ ലഭിച്ചില്ലെങ്കിൽ ​െഎ.സി.സിക്ക്​ 640 കോടിയുടെ വരുമാന നഷ്​ടമുണ്ടാകുമെന്നാണ്​ കണക്കുകൂട്ടുന്നത്​. 2016ൽ നടന്ന ട്വൻറി^20 ലോകകപ്പിൽ കേന്ദ്രം നികുതി കിഴിവ്​ അനുവദിച്ചിരുന്നില്ല. 2021ലെ ചാമ്പ്യൻസ്​ ട്രോഫിയും 2023ലെ ലോകകപ്പും ഇന്ത്യയിൽ നടത്തുമെന്ന്​ രണ്ടുമാസം മുമ്പാണ്​ ബി.സി.സി.​െഎ പ്രഖ്യാപിച്ചത്​. 

Tags:    
News Summary - India could lose 2021 ICC Champions Trophy hosting -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.