ഇസ്ലാമാബാദ്: നിരവധി സ്ത്രീകളുമായുള്ള ചാറ്റിങ് പുറത്തായതിനെ തുടർന്ന് വിവാദത്തിലായ പാക് ഓപണിങ് ബാറ്റ്സ്മാൻ ഇ മാം ഉൽ ഹഖ് പാക് ക്രിക്കറ്റ് ബോർഡിനോട് ക്ഷമ ചോദിച്ചു.
എല്ലാം സംഭവിച്ചതിന് ഇമാം ക്ഷമ ചോദിച്ചു. തൻെറ തെറ്റ് സമ ്മതിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിൻെറ വ്യക്തിപരവും സ്വകാര്യവുമായ കാര്യമാണെങ്കിലും പാക് കളിക്കാർ ധാർമികതയും അച്ചടക്കവും പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഞങ്ങൾ അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു- പി.സി.ബി മാനേജിംഗ് ഡയറക്ടർ വസീം ഖാൻ പറഞ്ഞു.
ഇത്തരത്തിലുള്ള കാര്യങ്ങൾ ബോർഡ് വളരെ ഗൗരവമായി കാണുന്നുവെന്നും കളിക്കാർക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വസിം ഖാൻ കൂട്ടിച്ചേർത്തു. ഒരു കളിക്കാരന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങളുമായി കരാറുള്ള കളിക്കാർ പാകിസ്താൻ ക്രിക്കറ്റിൻറെയും പാകിസ്താൻെറയും അംബാസഡർമാരായതിനായാൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, -ഖാൻ വിശദീകരിച്ചു.
ജൂലൈ 25നാണ് ഒരാൾ ട്വിറ്ററിൽ താരത്തിന്റെ വിവിധ വാട്ട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവിട്ടത്. ഇൗയിടെ സമാപിച്ച ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ പാക് ടീമിന്റെ ഭാഗമായിരുന്നു 23കാരനായ ഓപണിങ് ബാറ്റ്സ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.