ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡ് തോൽവിയിലേക്ക്; എട്ടാം വിക്കറ്റ് നഷ്ടം

ല​ണ്ട​ൻ: ലോകകപ്പ്​ ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ന്യൂസിലാൻഡ് തോൽവിയിലേക്ക്. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ന്യൂസിലാൻഡ് 41 ഓവർ പിന്നിടുമ്പോൾ എട്ട് വിക്കറ്റിന് 175 റൺസ് എന്ന നിലയിലാണ്.

മാർട്ടിൻ ഗുപ്ടിൽ (8), ഹെൻട്രി നിക്കോൾസ് (0), കെയ്ൻ വില്ല്യംസൺ (27), റോസ് ടെയ്ലർ (28), ജെയിംസ് നീഷാം (19), കോളിൻ ഡി ഗ്രാൻഡ്ഹോം (3), ടോം ലാതം (57), മൈക്കൽ സാന്‍റനർ (12) എന്നിവരാണ് പുറത്തായത്.

ഓപ്പണിങ്​ ബാറ്റ്​സ്​മാൻ ജോണി ബെയർസ്​റ്റോവിൻെറ സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. സെമിയിൽ കടക്കാൻ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്. 99 പന്തിൽ നിന്നാണ് ബെയർസ്​റ്റോ ​106 റൺസെടുത്തത്. ജാസൺ റോയി 60 റൺസെടുത്തു. ഓപ്പണിങ്​ വിക്കറ്റിൽ റോയിയും ബെയർസ്​റ്റോയും ചേർന്ന്​ 123 റൺസിൻെറ കൂട്ടുകെട്ടാണുയർത്തിയത്​. ജോ റൂട്ട്​ 24 റൺസിനും ജോസ്​ ബട്​ലർ 11 റൺസിനും പുറത്തായി. ക്യാപ്റ്റൻ ഇയോൺ മോർഗൻ 42 റൺസെടുത്തു.

11 പോ​യ​ൻ​റു​മാ​യി പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​താണ് ന്യൂ​സി​ല​ൻ​ഡ്. 10 പോ​യ​ൻ​റു​മാ​യി നാ​ലാ​മ​താണ് ഇം​ഗ്ല​ണ്ട്. ഇ​രു​വ​ർ​ക്കും ഇ​ത്​ അ​തി​ജീ​വ​ന​ മത്സരമാണ്. ടൂ​ർ​ണ​മ​ന്‍റ് ഫേ​വ​റി​റ്റു​ക​ളാ​യി തുടങ്ങിയ ഇം​ഗ്ല​ണ്ട്​ മൂ​ന്നു​ തോ​ൽ​വി​യി​ൽ നി​ല​തെ​റ്റി​യി​ട​ത്തു​നി​ന്നാ​ണ്​ തി​രി​ച്ചു​വ​രു​ന്ന​ത്. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ഇ​ന്ത്യ​യെ വീ​ഴ്​​ത്തി​യ ഇം​ഗ്ല​ണ്ടി​ന്​ ഇ​ന്ന്​ കി​വി​ക​ളെ​ക്കൂ​ടി മ​റി​ക​ട​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​വും.

Tags:    
News Summary - icc world cup 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.