അവസാന ഓവറിൽ ഷമിക്ക് ഹാട്രിക്; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 11 റൺസ് വിജയം

സതാംപ്ടൻ: ഇത്രമേൽ ദുരന്തമുഖത്ത് ടീം ഇന്ത്യ വന്നടുക്കുമെന്ന് എതിരാളികൾപോലും കണക്കുകൂട്ടിക്കാണില്ല. മുഹമ്മദ ് ഷമി എറിഞ്ഞ അവസാന ഒാവറിൽ മൂന്നുവിക്കറ്റ് ശേഷിക്കെ അഫ്ഗാന് ജയിക്കാൻ വേണ്ടത് 16 റൺസ്. ആദ്യ പന്ത് ബൗണ്ടറി പായിച്ച് മുഹമ്മദ് നബി അർധസെഞ്ച്വറി തികച്ചു. അടുത്ത പന്തിൽ പാണ്ഡ്യക്ക് ക്യാച്ച് നൽകി നബി (52) മടങ്ങി. തുടർന്നെത്തിയ അഫ്താബ ് ആലമിനെയും മുജീബുറഹ്​മാനെയും അടുത്തടുത്ത പന്തിൽ ഷമി ക്ലീൻ ബൗൾഡാക്കി. ഇന്ത്യക്ക്​ 11 റൺസി​െൻറ നാടകീയ ജയം. ലോകകപ ്പിൽ ഹാട്രിക് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ഷമി. 1987ലെ ചേതൻ ശർമയുടെ നേട്ടത്തിന്​ ശേഷം ആദ്യമായി ഒ രു ഇന്ത്യക്കാരൻ. ഷമി നാലു വിക്കറ്റ് വീഴ്ത്തി.

ടൂർണമ​െൻറിലാദ്യമായി ടീം ഇന്ത്യ പ്രതിരോധത്തിലായ ദിനമായിരുന്നു ശനിയാഴ്ച. റൺമലയൊരുക്കി ദുർബലരായ അഫ്ഗാനെ ഭസ്മമാക്കാം എന്ന ലക്ഷ്യത്തോടെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കോഹ്​ലിയുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. 50 ഒാവറിൽ 224/8 എന്ന ദയനീയ സ്ഥിതിയിൽ ഇന്നിങ്സ് അവസാനിച്ചു. മഴ മാറിനിന്ന മൈതാനത്ത് ടേണും ബൗൺസും ലഭിച്ചതോടെ അഫ്ഗാൻ ബൗളർമാർ ആഘോഷത്തിലായിരുന്നു. നായകൻ വിരാട് കോഹ്​ലിയും (67) കേദാർ ജാദവും (52) ശക്​തമായ പ്രതിരോധവുമായി നിലയുറപ്പിച്ചിരുന്നില്ലേൽ മത്സരഗതി മറ്റൊന്നാകുമായിരുന്നു. ഇംഗ്ലണ്ടിനെതിരായ 25 സിക്സുകൾ വിട്ടുകൊടുത്ത ബൗളിങ് നിര ഇന്ത്യക്കെതിരെ 152 ഡോട്ട് ബോളുകൾ (25.2 ഒാവർ) എറിഞ്ഞ് വൻ തിരിച്ചുവരവാണ് നടത്തിയത്. വഴങ്ങിയത്​ ഒരു സിക്​സ്​ മാത്രം.

ഉജ്വല സെഞ്ച്വറിയിലൂടെ പാക് ടീമി​െൻറ പ്രതീക്ഷകളെ തല്ലിക്കെടുത്തിയ ഇന്ത്യൻ ഒാപണർ രോഹിത് ശർമയെ(1) പുറത്താക്കി മുജീബ് റഹ്​മാനാണ് ആദ്യം ഞെട്ടിച്ചത്. തുടർന്നെത്തിയ നായകൻ വിരാട് കോഹ്​ലി ലോകേഷ് രാഹുലിനെ(30) കൂട്ടുപിടിച്ച് ടീം സ്കോർ ഉയർത്തിയെങ്കിലും അനാവശ്യ ഷോട്ടിന് മുതിർന്ന രാഹുലിനെ മുഹമ്മദ്​ നബി, ഹസ്രത്തുല്ല സസായുടെ കൈകളിലെത്തിച്ചു. വൻ തകർച്ചയിലേക്കെന്ന് തോന്നിയ ഘട്ടത്തിൽ നാലാമനായി ക്രീസിലെത്തിയ വിജയ് ശങ്കർ പക്വതയോടെ കോഹ്​ലിക്കൊപ്പം ബാറ്റുവീശിയതോടെ ടീം കരകയറാൻ തുടങ്ങി. സ്കോർ നൂറുകടത്തിയ ആ കൂട്ടുക്കെട്ട് റഹ്​മത്ത് ഷാ വിജയ് ശങ്കറിനെ (28) എൽ.ബിയിൽ കുരുക്കി പൊളിച്ചു. ഒരു വശത്ത് സ്വതസിദ്ധമായ ശൈലിയിൽ ബാറ്റുവീശിയ നായകൻ കോഹ്​ലി അർധസെഞ്ച്വറി പിന്നിട്ടു.

ടീം സ്കോർ 135ൽ നിൽക്കെ മുഹമ്മദ് നബിയുടെ അടുത്ത ഇരയായി കോഹ്​ലിയും (67) മടങ്ങി. തുടർന്ന് മഹേന്ദ്രസിങ് ധോണിയും (28) കേദാർ ജാദവും (52) ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ടീം സ്കോർ പൊരുതാവുന്ന നിലയിലെത്തിച്ചു. റാഷിദ് ഖാ​െൻറ പന്തിൽ സ്്റ്റംമ്പ് ചെയ്ത് ഇക്​റാം അലിഖിൽ ധോണിയെ മടക്കി. തുടർന്നെത്തിയ ഒാൾറൗണ്ടർ ഹർദിക് പാണ്ഡ്യ (7) നിലയുറപ്പിക്കും മുമ്പ് മടങ്ങി. മുഹമ്മദ് ഷമിയുടെ സംഭാവന ഒരു റൺസിലൊതുങ്ങി. അവസാന ഒാവർ വരെ പ്രതിരോധിച്ചുനിന്ന് കേദാർ ജാദവ് ഗുൽബദിൻ നയ്ബിന് വിക്കറ്റ് നൽകി മടങ്ങി. കുൽദീപ് യാദവ് (1), ജസ്പ്രീത് ബുംറ(1) എന്നിവർ പുറത്താകാതെ നിന്നു. അഫ്ഗാൻ നായകൻ ഗുൽബദിൻ നയ്ബും മുഹമ്മദ് നബിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ ഒാപണർ ഹസ്രത്തുള്ള സസായിയെ(10) പുറത്താക്കി മുഹമ്മദ് ഷമി തന്നെയാണ് ആദ്യ വെടിപൊട്ടിച്ചത്. നായകൻ ഗുൽബാദിൻ നെയ്ബും (27), റഹ്മത്ത് ഷാ (36) എന്നിവർ ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും ജസ്പ്രീത് ബുംറ എറിഞ്ഞ ഒരോവറിൽ ഷായും ഷാഹിദിയും മടങ്ങിയതോടെ പരുങ്ങലിലായ അഫ്ഗാനെ ഒറ്റക്കുനിന്ന് പൊരുതി വിജയത്തിനടുത്തെത്തിച്ച മുഹമ്മദ് നബി(52) അവസാന ഒാവറിൽ മടങ്ങിയതോടെ ജയം ഇന്ത്യ ആഘോഷിക്കുകയായിരുന്നു.

Tags:    
News Summary - icc world cup 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT